ഡിഎംകെയുമായി ധാരണ; തമിഴ്‌നാട്ടില്‍ ഇടത് പാര്‍ട്ടികള്‍ നാലു സീറ്റില്‍ മത്സരിക്കും

FEBRUARY 29, 2024, 2:03 PM

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ സീറ്റ് സംബന്ധിച്ച് ഡിഎംകെയും ഇടതുപാർട്ടികളും ധാരണയിലെത്തി. സിപിഎമ്മും സിപിഐയും രണ്ട് സീറ്റിൽ വീതം മത്സരിക്കും. ഇടതുപാർട്ടികൾ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിലാണ് മത്സരിച്ചത്.

ഇത്തവണ ഏതൊക്കെ സീറ്റുകളിൽ മത്സരിക്കണമെന്നത് പിന്നീട് തീരുമാനിക്കും. തിരുപ്പൂരും നാഗപട്ടണവുമാണ് സിപിഐ സിറ്റിങ് സീറ്റുകൾ. കോയമ്പത്തൂരും മധുരയും സിപിഎമ്മിൻ്റെ സിറ്റിംഗ് സീറ്റുകളാണ്. വ്യാഴാഴ്ച രാവിലെ ഡിഎംകെ ആസ്ഥാനത്ത് നടന്ന അവസാനവട്ട ചർച്ചയിലാണ് ധാരണയായത്.

കമൽഹാസൻ്റെ മക്കളായ നിതി മയ്യം ഡിഎംകെ സഖ്യത്തിലെത്തിയാൽ സിപിഎമ്മിന് കോയമ്പത്തൂർ സീറ്റ് വിട്ടുനൽകേണ്ടി വരും. നിലവിൽ കമലിന് രാജ്യസഭാ സീറ്റും പാർട്ടിക്ക് ലോക്സഭാ സീറ്റും നൽകാമെന്ന നിലപാടിലാണ് ഡിഎംകെ.

vachakam
vachakam
vachakam

സിറ്റിങ് സീറ്റുകള്‍ക്ക് പുറമേ, ഓരോ സീറ്റ് കൂടി നല്‍കണമെന്ന് ഇടത് പാര്‍ട്ടികള്‍ ഡിഎംകെയോട് ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് അടക്കമുള്ള മറ്റു സഖ്യകക്ഷികളുമായി ഡിഎംകെയുടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam