ഇപ്പോഴും തേക്കാത്ത വീട്ടില്‍ അമ്മയ്‌ക്കൊപ്പം താമസം; കെ. രാധാകൃഷ്ണന്‍ അഴിമതിയുടെ കറപുരളാത്ത നേതാവോ?

MARCH 16, 2024, 2:09 PM

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നത് നിലവില്‍ സംസ്ഥാന സര്‍ക്കാരിലെ മന്ത്രിയായ കെ. രാധാകൃഷ്ണനാണ്. ചേലക്കര നിയമസഭാ മണ്ഡലത്തിലെ എംഎല്‍എയായ കെ. രാധാകൃഷ്ണന്‍ രണ്ടാം പിണറായി സര്‍ക്കാരില്‍ ദേവസ്വം, പിന്നോക്ക ക്ഷേമം, പാര്‍ലമെന്ററി കാര്യം എന്നീ വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ രാധാകൃഷ്ണന്‍ 1996 മുതല്‍ ചേലക്കര നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചുള്ള എംഎല്‍എയാണ്. ആദ്യ അവസരത്തില്‍ തന്നെ ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ യുവജനക്ഷേമ മന്ത്രിയായി. 2001 ലെ തിരഞ്ഞെടുപ്പിലും മത്സരിച്ച് ജയിച്ചു. അന്ന് പ്രതിപക്ഷ ചീഫ് വിപ്പ്. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വി എസ് അച്യുതാനന്ദിലൂടെ എല്‍ ഡി എഫ് വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ സ്പീക്കറുടെ റോളിലായിരുന്നു അദ്ദേഹം.

2011 ലും ചേലക്കരയില്‍ നിന്ന് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 2016 ല്‍ മത്സരിച്ചില്ല. 2021 ല്‍ വീണ്ടും എംഎല്‍എയായ രാധാകൃഷ്ണനെ തേടി രണ്ടാമതും മന്ത്രി പദവിയുമെത്തി. അഴിമതിയുടെ കറപുരളാത്ത നേതാവ് എന്നാണ് രാധാകൃഷ്ണനെ അണികള്‍ വിശേഷിപ്പിക്കുന്നത്. രണ്ട് തവണ മന്ത്രിയും അഞ്ച് തവണ എംഎല്‍എയുമായിട്ടും വീട് തേക്കുക പോലും ചെയ്തിട്ടില്ല എന്നതാണ് മറ്റൊരു കാര്യം. ചെറിയ വീട്ടില്‍ അമ്മക്കൊപ്പമാണ് ഇപ്പോഴും രാധാകൃഷ്ണന്റെ താമസം.

പൈലറ്റ് വാഹനവും എസ്‌കോര്‍ട്ടുമില്ലാത്ത മന്ത്രിയായ നാട്ടുകാരുടെ രാധേട്ടന് ലാളിത്യവും ജനകീയതയുമാണ് മുഖമുദ്രയെന്ന് നാട്ടുകാര്‍ പറയുന്നു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലം പ്രകാരം 3497780 രൂപയാണ് രാധാകൃഷ്ണന്റെ ആസ്തി. 4,91,392 രൂപയുടെ ബാധ്യതയും ഉണ്ട്. അമ്മയുടേയും തന്റേയും പേരിലായി ഒരു ലക്ഷം രൂപയുടെ നിക്ഷേപമുണ്ട് എന്നാണ് കാണിച്ചിരിക്കുന്നത്.

കൈരളി ടിവിയില്‍ 10000 രൂപയുടെ ഓഹരിയും രാധാകൃഷ്ണന്റെ പേരിലുണ്ട്. സ്വന്തമായി വാഹനമോ സ്വര്‍ണാഭരണമോ ഇല്ല. അമ്മയുടെ പേരില്‍ 11 ഗ്രാമിന്റെ മാലയും നാല് ഗ്രാമിന്റെ കമ്മലും ഉണ്ട്. ഇതിന് 63000 രൂപ മൂല്യം വരും എന്നാണ് അന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. രാധാകൃഷ്ണന്റെയും അമ്മയുടേയും പേരില്‍ ആകെ 17,90,000 രൂപയുടെ കാര്‍ഷിക ഭൂമിയും കാര്‍ഷികേതര ഭൂമിയും ഉണ്ട്.

16 ലക്ഷം രൂപയുടെ താമസയോഗ്യമായ കെട്ടിടവും തന്റെ പേരിലുണ്ട് എന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. എംഎല്‍എ ശമ്പളമാണ് തന്റെ വരുമാന മാര്‍ഗമെന്ന് അവിവാഹിതനായ രാധാകൃഷ്ണന്‍ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam