100 അല്ല  110 മണ്ഡലങ്ങളിൽ കണ്ണുവച്ച് മുഖ്യമന്ത്രിയുടെ 'മിഷൻ 110'

JANUARY 7, 2026, 7:22 PM

തിരുവനന്തപുരം : വീണ്ടും ഭരണം പിടിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വിപുലമായ കർമ്മപദ്ധതി തയ്യാറാകുന്നു. 

110 സീറ്റാണ് ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. കൂടിക്കാഴ്ച മൂന്ന് മണിക്കൂര്‍ നീണ്ടു.

 തിരുവനന്തപുരത്ത് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് 110 നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള ഈ ആക്ഷൻ പ്ലാനിന് രൂപം നൽകിയത്.  മുഖ്യമന്ത്രി തന്നെയാണ് പദ്ധതിയുടെ വിശദാംശങ്ങൾ മന്ത്രിമാർക്ക് മുന്നിൽ അവതരിപ്പിച്ചത്.

vachakam
vachakam
vachakam

 അടുത്ത 50 ദിവസത്തിനുള്ളിൽ സർക്കാരിന്റെ വികസന നേട്ടങ്ങൾ താഴെത്തട്ടിലുള്ള ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഓരോ മണ്ഡലത്തിലെയും ഏകോപന ചുമതല വിവിധ മന്ത്രിമാർക്കായി മുഖ്യമന്ത്രി വീതിച്ചു നൽകി. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് തയ്യാറാക്കിയ ഈ പ്ലാൻ അനുസരിച്ച്, ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ ഇതുവരെ ഉണ്ടായ പോരായ്മകൾ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

വികസന പ്രവര്‍ത്തനങ്ങള്‍ ഊന്നിപ്പറഞ്ഞ് വേണം വോട്ടര്‍മാരെ സമീപിക്കാനെന്നും പിന്നോട്ട് പോയ മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മുഖ്യമന്ത്രി മന്ത്രിമാരോട് നിര്‍ദേശിച്ചു. ഓരോ മണ്ഡലങ്ങളിലും തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

രാഷ്ട്രീയ സംഘടനാ തലത്തിലുള്ള ഇടപെടലുകൾക്ക് പുറമെ സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണത്തിനും പ്രത്യേക പദ്ധതി യോഗം ആസൂത്രണം ചെയ്തു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam