പട്ന∙ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ രണ്ട് പെൺമക്കളും ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. ലാലു പ്രസാദ് യാദവിനു വൃക്ക നൽകിയ മകൾ രോഹിണി ആചാര്യയാണ് മത്സരരംഗത്തെ പുതുമുഖം.
ലാലുവിന്റെ തട്ടകമായിരുന്ന സാരൻ മണ്ഡലത്തിലാകും രോഹിണി ആർജെഡി സ്ഥാനാർഥിയാകുക. ലാലു കുടുംബത്തിൽ നിന്നു രാഷ്ട്രീയത്തിലിറങ്ങുന്ന ആറാമത്തെ അംഗമാണ് രോഹിണി.
മൂത്ത മകളും രാജ്യസഭാംഗവുമായ മിസ ഭാരതി ഇക്കുറിയും പാടലിപുത്ര മണ്ഡലത്തിൽ മൽസരിക്കും. കഴിഞ്ഞ രണ്ടു ലോക്സഭാ തിരഞ്ഞെടുപ്പുകളിലും മിസ ഭാരതി പാടലിപുത്ര മണ്ഡലത്തിൽ പരാജയപ്പെട്ടിരുന്നു.
ലാലുവിൻ്റെ ഭാര്യയും മുൻ മുഖ്യമന്ത്രിയുമായ റാബ്രി ദേവി നിലവിൽ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമാണ്. ലാലുവിൻ്റെ രണ്ട് ആൺ മക്കളും നിയമസഭാംഗങ്ങളാണ്. കാലിത്തീറ്റ കുംഭകോണക്കേസിൽ ശിക്ഷിക്കപ്പെട്ടതിനാൽ ലാലുവിന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്