മലപ്പുറം: കെ ടി ജലീൽ ഇത്തവണ തവനൂരിൽ നിന്ന് മാറി മത്സരിച്ചേക്കും. പെരിന്തൽമണ്ണയിൽ ജലീലിനെ സ്ഥാനാർത്ഥിയാക്കാനാണ് സിപിഐഎം ആലോചിക്കുന്നത്. കഴിഞ്ഞ കുറച്ചു കാലമായി നഷ്ടപ്പെടുന്ന പെരിന്തൽമണ്ണ മണ്ഡലം ജലീലിനെ സ്ഥാനാർത്ഥിയാക്കിയാൽ തിരിച്ചുപിടിക്കാൻ കഴിയുമെന്നാണ് സിപിഐഎം കണക്കുകൂട്ടത്.
38 വോട്ടിനാണ് കഴിഞ്ഞ തവണ നജീബ് കാന്തപുരം കഴിഞ്ഞ തവണ വിജയിച്ചത്. ഇത്രയും ചെറിയ വോട്ടിന് കൈവിട്ട മണ്ഡലം ഇത്തവണ ജലീലിലൂടെ സ്വന്തമാക്കാൻ കഴിയുമെന്നാണ് ഇടതുപാളയം കരുതുന്നത്.
തവനൂരിൽ യുവനേതാവ് വി പി സാനു എൽഡിഎപ് സ്ഥാനാർത്ഥിയാകും. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ വിജയമാണ് മണ്ഡലത്തിൽ നേടിയത്. ഈ സാഹചര്യത്തിൽ വി പി സാനുവിനെ പോലൊരു യുവനേതാവിനെ മത്സരിപ്പിക്കുന്നത് വിജയിച്ചു കയറാൻ സഹായകരമാവുമെന്നാണ് സിപിഐഎം കണക്കുകൂട്ടുന്നത്.
തവനൂർ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളും ഭരിക്കുന്നത് യുഡിഎഫാണ്. 2020ൽ മൂന്ന് പഞ്ചായത്തുകളിൽ മാത്രം ഭരണം ഉണ്ടായിരുന്ന യുഡിഎഫ് ഇത്തവണ ഉണ്ടായിരുന്ന പഞ്ചായത്തുകൾ നിലനിർത്തുകയും ബാക്കി നാലെണ്ണം എൽഡിഎഫിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു.
ലോക്സഭ തെരഞ്ഞെടുപ്പിലും തവനൂരിൽ യുഡിഎഫാണ് മുന്നിലെത്തിയത്. 18,101 വോട്ടിന്റെ ഭൂരിപക്ഷമാണ് അന്ന് നേടിയത്. കഴിഞ്ഞ തവണ ഫിറോസ് കുന്നുംപറമ്പിലുമായി ശക്തമായ മത്സരം നടന്നപ്പോഴും 2564 വോട്ടിന്റെ ഭൂരിപക്ഷം നേടാനായതിന്റെ ആത്മവിശ്വാസം സിപിഐഎമ്മിനുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
