കണ്ണൂർ : നിയമസഭ തിരഞ്ഞെടുപ്പിൽ പേരാവൂരിൽ നിന്ന് വീണ്ടും മത്സരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്.
ഇലക്ഷൻ സമയത്ത് മറ്റൊരാൾക്ക് താൽക്കാലികമായി ചുമതല കൈമാറും. കെപിസിസി പ്രസിഡന്റ് മൽസരിക്കുന്നതിൽ അസ്വഭാവികതയില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. 13 ന് ചേരുന്ന സ്ക്രീനിങ് കമ്മിറ്റിക്ക് ശേഷമേ സ്ഥാനാർഥി നിർണയ ചർച്ചകൾ തുടങ്ങുകയുള്ളുവെന്നും സണ്ണിജോസഫ് വ്യക്തമാക്കി.
സണ്ണി ജോസഫ് മത്സരരംഗത്തുണ്ടാകില്ലെങ്കിൽ പേരാവൂരിൽ നല്ല മത്സരം കാഴ്ചവെക്കാനാവുമെന്ന പ്രതീക്ഷ സിപിഎമ്മിനുണ്ട്. പ്രമുഖ നേതാക്കളിൽ ആരെങ്കിലും മത്സരിക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
ടേം വ്യവസ്ഥയിൽ ഇളവ് നൽകുകയാണെങ്കിൽ കെ.കെ. ശൈലജയെ മട്ടന്നൂരിൽനിന്ന് പേരാവൂരിലേക്ക് മാറ്റുന്നതും രാജ്യസഭയിലെ കാലാവധി കഴിയാറായ ജോൺ ബ്രിട്ടാസിനെ മത്സരിപ്പിക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ ആലോചിച്ചേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
