എറണാകുളം: കൂത്താട്ടുകുളം പാലക്കുഴ പഞ്ചായത്ത് പ്രസിഡന്റ് കെ എ ജയ പാർട്ടി പദവികളിൽ നിന്നും രാജി വച്ചു.
സിപിഐഎം പാലക്കുഴ ലോക്കൽ സെക്രട്ടറിക്കെതിരെ പാർട്ടി മേൽഘടകങ്ങൾക്ക് നൽകിയ പരാതികൾ നേതൃത്വം പരിഗണിച്ചില്ലെന്നും പാർട്ടി ലോക്കൽ സെക്രട്ടറി തന്നെ ബുദ്ധിമുട്ടിച്ചെന്നുമാണ് രാജിക്ക് കാരണമായി ജയ പറയുന്നത്.
സിപിഐഎം ലോക്കൽ കമ്മിറ്റിയംഗം ഉൾപ്പെടെ പാർട്ടിയിലെ എല്ലാ സ്ഥാനമാനങ്ങളിൽ നിന്നും രാജി വെച്ചതായി ജയ അറിയിച്ചു.
മുമ്പ് ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിൽ ഹാജരായ തന്നെ ലോക്കൽ സെക്രട്ടറി അധിക്ഷേപിച്ചതായും ജയ ആരോപിച്ചു. ചൊവാഴ്ച ചേർന്ന സിപിഐഎം പാർട്ടി ലോക്കൽ കമ്മിറ്റി യോഗത്തിൽ നിന്ന് കെഎ ജയ വിട്ടുനിന്നിരുന്നു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
