ന്യൂഡല്‍ഹി: കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനം അന്തിമമാണെന്ന് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. തീരുമാനത്തില്‍ അപാകതകളോ പരാതികളോ ഉണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്യേണ്ടത് പാര്‍ട്ടി വേദികളിലാണെന്നും പാര്‍ട്ടി തീരുമാനത്തെ ദീപ്തി അംഗീകരിക്കണമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
പ്രയാസം ഉണ്ടായത് സ്വാഭാവികമാണെന്നും 1987 കാലഘട്ടത്തില്‍ താന്‍ കെഎസ്‌യു പ്രസിഡന്റായിരുന്നപ്പോള്‍ എറണാകുളം മഹാരാജാസ് കോളജിലെ കെഎസ്‌യുവിന്റെ ശക്തയായ പ്രവര്‍ത്തകയായിരുന്നു ദീപ്തിയെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. അന്ന് കെഎസ്‌യുവിന് കടന്നുചെല്ലാന്‍ പോലും പറ്റാത്ത ഇടമായിരുന്നു മഹാരാജാസ് കോളജ്. അന്ന് മുതല്‍ ഇന്നുവരെ കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രങ്ങളില്‍ ഉറച്ചു നിന്ന സഹോദരി എന്ന നിലയില്‍ ദീപ്തി മേയര്‍ പദവി ആഗ്രഹിച്ചു എങ്കില്‍ തെറ്റു പറയാനാകില്ലെന്നും വേണുദോപാല്‍ പറഞ്ഞു. വിഷമം ഉണ്ടായതും തെറ്റാണെന്ന് പറയാനാകില്ല. പക്ഷെ പാര്‍ട്ടി ഒരു തീരുമാനമെടുത്താന്‍ അംഗീകരിക്കണമെന്നാണ് തനിക്ക് പറയാനുള്ളത്.
കോണ്‍ഗ്രസിന് ഇത്തരം പദവികളിലേക്ക് തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസിന്റേതായ രീതികളുണ്ട്. എല്ലാ സമൂഹങ്ങളെയും, എല്ലാ സമുദായങ്ങളേയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഒന്നിനോടും കടക്കു പുറത്ത് എന്നു പറയാറില്ല. എല്ലാവരുടേയും വികാരങ്ങളേയും വിചാരങ്ങളേയും പാര്‍ട്ടി ഉള്‍ക്കൊള്ളും. അന്നത്തെ കാലഘട്ടത്തില്‍ പാര്‍ട്ടിക്ക് അനുയോജ്യം എന്ന തരത്തില്‍, പാര്‍ട്ടി തലങ്ങളില്‍ കൂടിയാലോചിച്ച് എടുക്കുന്നതാണ് പാര്‍ട്ടിയുടെ തീരുമാനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
