ആലപ്പുഴ: യു.ഡി.എഫില്‍ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അനുയോജ്യന്‍ തരൂര്‍ ആണെന്ന് കാണിച്ചുള്ള സ്വകാര്യ ഏജന്‍സി സര്‍വെയുടെ വിവരങ്ങള്‍ സംബന്ധിച്ച എക്സ് പോസ്റ്റ് ശശി തരൂര്‍ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. മുഖ്യമന്ത്രിസ്ഥാനം ആഗ്രഹിക്കുന്നതായുള്ള സൂചനയായിരുന്നു അത്.
ഈ വാർത്തയോട് പ്രതികരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. ശശി തരൂര്‍ ഏത് പാര്‍ടിയാണെന്ന് അദ്ദേഹം ആദ്യം തീരുമാനിക്കട്ടെയെന്ന് കെ. മുരളീധരന്‍ പറഞ്ഞു.
കോണ്‍ഗ്രസിലെ വിറക് വെട്ടികളും വെള്ളം കോരികളുമായ ഒരു പാട് പേര്‍ കേരളത്തിലുണ്ട് അതിലൊരാള്‍ മുഖ്യമന്ത്രിയാകും. വിശ്വപൗരന്‍ വിശ്വത്തിന്റെ കാര്യം നോക്കട്ടെയെന്നും കെ.മുരളീധരന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്