ന്യൂഡെല്‍ഹി: ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചതുമായി ബന്ധപ്പെട്ട വിവാദം ബിജെപിയുടെ ഗൂഢാലോചന മാത്രമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഏതെങ്കിലും തരത്തിലുള്ള മതവികാരത്തെ വ്രണപ്പെടുത്തുകയെന്ന ഉദ്ദേശ്യം ഇല്ലെന്നും രാഷ്ട്രീയ വിഭജനം ലക്ഷ്യമാക്കി ബിജെപിയും ആര്‍എസ്എസും നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കാത്തതാണെന്നും പാര്‍ട്ടി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഖാര്‍ഗെ ചൂണ്ടിക്കാട്ടി. വിശ്വാസമുള്ളവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും രാമക്ഷേത്രത്തില്‍ പോകാമെന്നും ഖാര്‍ഗെ പറഞ്ഞു.
സോണിയാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതിന് പിന്നാലെ ബിജെപി രാഷ്ട്രീയ ആക്രമണം ശക്തമാക്കിയിരുന്നു. കോണ്‍ഗ്രസിനെ ഹിന്ദു വിരുദ്ധ പാര്‍ട്ടിയെന്ന് വിശേഷിപ്പിച്ചാണ് ആക്രമണം നടക്കുന്നത്. ശക്തമാക്കി. 2005 ല്‍ രാഹുല്‍ ഗാന്ധി കാബൂളിലെ ബാബറിന്റെ ശവകുടീരം സന്ദര്‍ശിക്കുന്നതിന്റെ ഫോട്ടോ ബിജെപി നേതാക്കള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചു.
എല്ലായ്പ്പോഴും ഭഗവാന്‍ ശ്രീരാമനെ എതിര്‍ക്കുക എന്നത് കോണ്‍ഗ്രസിന്റെ പാരമ്പര്യമാണെന്ന് ആരോപിക്കുന്ന വീഡിയോ വെള്ളിയാഴ്ച ബിജെപി പുറത്തുവ വിട്ടു. പ്രാണ പ്രതിഷ്ടാ ചടങ്ങില്‍ പങ്കെടുക്കാത്ത നാല് ശങ്കരാചാര്യര്‍മാരെ എന്തുകൊണ്ട് ബിജെപി ചോദ്യം ചെയ്യുന്നില്ലെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്