കോഴിക്കോട് : എൽഡിഎഫിൽ കേരളാ കോൺഗ്രസ് എം പുതിയ പ്രതിസന്ധി സൃഷ്ടിക്കുമോ?. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിരിക്കുകയാണ് കേരളാ കോൺഗ്രസ് എം.
മധ്യകേരളത്തിൽ നിന്ന് മാറി കോഴിക്കോട് ജില്ലയില്‍ നിയമസഭാ സീറ്റ് വേണമെന്നാണ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം.
കഴിഞ്ഞ തവണ കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് എമ്മിന് വിട്ടുകൊടുത്തത് സിപിഎമ്മിൽ പരസ്യ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇക്കുറി പേരാമ്പ്ര സീറ്റിലാണ് കേരള കോൺഗ്രസ് എം കണ്ണുവെച്ചിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎം മത്സരിച്ച് പതിവായി ജയിക്കുന്ന സീറ്റുകളിലൊന്നാണ് കേരള കോൺഗ്രസ് എം ആവശ്യപ്പെട്ടിരിക്കുന്നത്. ആന്റണി രാജുവിന്റെ തിരുവനന്തപുരം മണ്ഡലത്തിലും കേരള കോൺഗ്രസിന് താത്പര്യമുണ്ട്. ആലപ്പുഴയിലെ കുട്ടനാട് സീറ്റും കേരള കോൺഗ്രസ് എം ആവശ്യപ്പെടും.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിന്റെ സിറ്റിംഗ് എംഎൽഎമാരെല്ലാം വീണ്ടും മത്സരിക്കുമെന്ന് വ്യക്തമായിട്ടുണ്ട്. ഇടുക്കിയിൽ റോഷി അഗസ്റ്റിൻ, കാഞ്ഞിരപ്പള്ളിയിൽ എൻ ജയരാജ്, പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ചങ്ങനാശ്ശേരിയിൽ ജോബ് മൈക്കിൾ, റാന്നിയിൽ പ്രമോദ് നാരായൺ എന്നിവർ മത്സരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
