കോട്ടയം: യു.ഡി.എഫി ൽ സീറ്റ് വിഭജനം വൈകുന്നതിൽ അതൃപ്തിയുമായി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം.
ജോസ് കെ മാണി വിഭാഗം അഞ്ചു ദിവസം മുമ്പ് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പ്രചരണ പ്രവർത്തനം തുടങ്ങിയതാണ് ജോസഫ് ഗ്രൂപ്പിനെ സമ്മർദത്തിലാക്കിയത്.
ചർച്ചകൾ നീണ്ടുപോകുന്നതിനാൽ കോട്ടയത്ത് ജോസഫ് വിഭാഗത്തിന് ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ല.
എല്‍.ഡി.എഫ് സിറ്റിങ് എം പി യായ തോമസ് ചാഴികാടനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ചുവരെഴുത്തും പോസ്റ്റർ പ്രചാരണവും തുടങ്ങി.
ഇതേ തുടർന്ന് വേഗത്തിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ ജോസഫ് വിഭാഗം നീക്കം ശക്തമാക്കിയെങ്കിലും യു ഡി എഫിലെ സീറ്റ് വിഭജന ചർച്ചകളിൽ അന്തിമ തിരുമാനം വൈകി. ഇതാണ് ജോസഫ് വിഭാഗത്തിൻ്റ അതൃപ്തിക്ക് കാരണം.
നാലു പതിറ്റാണ്ടുകൾക്ക് ശേഷം കേരളാ കോൺഗ്രസുകളുടെ നേരിട്ടുള്ള മത്സരമാണ് കോട്ടയത്ത് നടക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്