ഡൽഹി: പഞ്ചാബിലെ മുഴുവൻ സീറ്റിലും തങ്ങൾ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പഞ്ചാബിലെ 13 സീറ്റിലും ചണ്ഡീഗഡിലെ ഒരു സീറ്റിലും എഎപി മത്സരിക്കുമെന്നാണ് പ്രഖ്യാപനം.
സംസ്ഥാനത്തെ 13 സീറ്റുകളിലേക്ക് 40 സ്ഥാനാർഥികളുടെ ആദ്യ പട്ടിക തയ്യാറാക്കിയതായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇൻഡ്യ മുന്നണിക്ക് തിരിച്ചടിയായിരിക്കുകയാണ് കെജ്രിവാളിന്റെ ഈ നീക്കം. സഖ്യരൂപീകരണം മുതൽതന്നെ എഎപി-കോൺഗ്രസ് നേതൃത്വങ്ങൾ തമ്മിൽ അഭിപ്രായ ഭിന്നതകൾ നിലനിന്നിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി സഖ്യമില്ലെന്ന് നേരത്തെ മമതാ ബാനർജി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആം ആദ്മിയും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം പഞ്ചാബിലെ ഒരു പൊതു പരിപാടിയിൽ സംസാരിക്കവെയാണ് കെജ്രിവാൾ ഇക്കാര്യം വ്യക്തമാക്കിയത്. "ലോക്‌സഭാ തിരഞ്ഞെടുപ്പ് രണ്ട് മാസത്തിനുള്ളിൽ നടക്കും. പഞ്ചാബിൽ 13 സീറ്റുകളും ചണ്ഡീഗഢിൽ ഒരു സീറ്റും ഉണ്ട്. 10-15 ദിവസത്തിനുള്ളിൽ എഎപി 14 സീറ്റുകളിലേക്കും തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. 14 സീറ്റുകളും എഎപി നേടുമെന്ന് ഉറപ്പാക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു'' എന്നാണ് കെജ്രിവാൾ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്