ചണ്ഡീഗഢ്: പഞ്ചാബില്‍ നിന്ന് രാജ്യസഭയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നെന്ന അഭ്യൂഹങ്ങള്‍ക്കിടെ ആം ആദ്മി പാര്‍ട്ടി (എഎപി) അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ 10 ദിവസത്തെ വിപാസന ധ്യാന ക്യാമ്പില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തെത്തി. വമ്പന്‍ വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെ പഞ്ചാബിലെത്തിയ ഡെല്‍ഹി മുൻ മുഖ്യമന്ത്രി പുതിയ വിവാദത്തിന് തിരികൊളുത്തി. ഡൊണാള്‍ഡ് ട്രംപിന്റേതിനേക്കാള്‍ വലിയ വാഹന വ്യൂഹവുമായാണ് കെജ്രിവാളിന്റെ സഞ്ചാരമെന്ന് എഎപി രാജ്യസഭാ എംപിയും വിമത നേതാവുമായ സ്വാതി മലിവാള്‍ പരിഹസിച്ചു.
ഹോഷിയാര്‍പൂരിനടുത്തുള്ള ധമ്മ ധജ വിപാസന സെന്ററില്‍ ബുധനാഴ്ച ആരംഭിക്കുന്ന ധ്യാന കോഴ്സില്‍ കെജ്രിവാളും ഭാര്യ സുനിതയും പങ്കെടുക്കും. 100-ലധികം പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥരും ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും ഉള്‍പ്പെടുന്ന അകമ്പടിയോടെ, ചൊവ്വാഴ്ച രാത്രി വൈകി ഹോഷിയാര്‍പൂരില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെയുള്ള ചോഹാലിലെ ഫോറസ്റ്റ് റെസ്റ്റ് ഹൗസില്‍ ദമ്പതികള്‍ എത്തി.
''ഇത്രയും സ്‌നേഹം നല്‍കിയ പഞ്ചാബിലെ ജനങ്ങളെ എന്തിനാണ് കെജ്രിവാള്‍ ഭയപ്പെടുന്നത്'' എന്ന് സ്വാതി മലിവാള്‍ ഒരു ട്വീറ്റില്‍ ചോദിച്ചു. 'വിഐപി സംസ്‌കാരത്തിന്റെ പേരില്‍ ലോകത്തെ മുഴുവന്‍ വിമര്‍ശിക്കുന്ന കെജ്രിവാള്‍ ഇന്ന് ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ വലിയ സുരക്ഷാ കവചവുമായി കറങ്ങുകയാണ്,' അവര്‍ പരിഹസിച്ചു.
'പഞ്ചാബിലെ നികുതിദായകര്‍ ധനസഹായം നല്‍കുന്ന ഒരു വലിയ സുരക്ഷാ പരേഡ് ഏത് തരത്തിലുള്ള വിപാസനയ്ക്ക് ആവശ്യമാണ്?' എന്ന് മുന്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചുകൊണ്ട് ഡെല്‍ഹി മന്ത്രി മഞ്ജീന്ദര്‍ സിംഗ് സിര്‍സ ചോദിച്ചു. ഒരു കാലത്ത് വാഗണ്‍ആറില്‍ സാധാരണക്കാരനായി നടിച്ച് സഞ്ചരിച്ച അരവിന്ദ് കെജ്രിവാള്‍ ഇപ്പോള്‍ ബുള്ളറ്റ് പ്രൂഫ് ലാന്‍ഡ് ക്രൂയിസറുകള്‍, 100 പഞ്ചാബ് പോലീസ് കമാന്‍ഡോകള്‍, ജാമറുകള്‍, എന്നിവയുടെ ആഡംബര വാഹനവ്യൂഹത്തിലാണ് വിപാസനയ്ക്ക് വേണ്ടി നീങ്ങുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
100 വാഹനങ്ങളുടെ അകമ്പടിയുമായി ധ്യാനത്തിന് പോകുന്ന കെജ്രിവാള്‍ ആഡംബര സുഖലോലുപതയില്‍ വീണുപോയെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് കുറ്റപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്