ഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹം ശക്തം.
കമൽനാഥിനു രാജ്യസഭാ സീറ്റും മകന്‍ നകുൽ നാഥിനു ലോക്സഭാ സീറ്റും ബിജെപി വാഗ്ദാനം ചെയ്തെന്നാണു വിവരം.
അന്തിമ തീരുമാനമെടുക്കുന്നതിനു 13നു കോണ്‍ഗ്രസ് എംഎൽഎമാരെ കമൽനാഥ് അത്താഴ വിരുന്നിനു ക്ഷണിച്ചിട്ടുണ്ട്.
ബിജെപി നേതൃത്വവുമായി കമൽനാഥ് ചർച്ച നടത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഗാന്ധി കുടുംബവുമായി വളരെ അടുപ്പമുള്ള അദ്ദേഹം പാർട്ടി വിട്ടാൽ കോൺഗ്രസിനു കനത്ത തിരിച്ചടിയാകും.
മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കമൽനാഥിന്റെയടക്കം പാർട്ടി പ്രവേശനം കൂടിക്കാഴ്ചയിൽ വിഷയമായെന്നാണു സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്