ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ നടൻ കമൽഹാസൻ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുമെന്ന് റിപ്പോർട്ട്.
കമൽഹാസന്റെ മക്കൾ നീതി മയ്യം-കോൺഗ്രസുമായി ചേർന്നു ഡിഎംകെ സഖ്യത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യത തെളിയുന്നുവെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പാർട്ടിക്കു സീറ്റ് ലഭിച്ചില്ലെങ്കിൽ കോൺഗ്രസിനു ലഭിക്കുന്ന സീറ്റുകളിലൊന്നിൽ കൈപ്പത്തി ചിഹ്നത്തിൽ കമൽ മത്സരിക്കാൻ തയാറാകുമെന്നാണു സൂചന.
ഇതു സംബന്ധിച്ച് മക്കൾ നീതി മയ്യത്തിന്റെ ഏഴാം വാർഷികദിനമായ 21ന് വ്യക്തമായ പ്രഖ്യാപനമുണ്ടായേക്കും.
കഴിഞ്ഞ തവണ 10 സീറ്റുകളിൽ മത്സരിച്ച് 9 ഇടത്തു ജയിച്ച കോൺഗ്രസിന് ഇത്തവണ 9 സീറ്റ് ഡിഎംകെ നൽകുമെന്നാണു വിലയിരുത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്