തൃശൂരിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കെ മുരളീധരന് അതൃപ്തിയെന്ന് സൂചന. വീട്ടിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുരളീധരൻ കാണാന്‍ തയാറായില്ല എന്നാണ് പുറത്തു വരുന്ന വിവരം. അതേസമയം അദ്ദേഹം മാധ്യമങ്ങളെ കാണുന്നില്ലെന്നും അറിയിച്ചു.
നാളെ വടകരയില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍ നടത്താന്‍ തീരുമാനിച്ചിരിക്കവേ ആയിരുന്നു പുതിയ സംഭവവികാസങ്ങൾ ഉണ്ടായത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് തൃശൂരിലേക്ക് കെ മുരളീധരനെ മാറ്റാന്‍ കോണ്‍ഗ്രസില്‍ തീരുമാനമാിട്ടുണ്ട് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
കേരളത്തിലെ 16 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതായും വടകരയില്‍ ഷാഫി പറമ്പിലാകും സ്ഥാനാര്‍ഥി എന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്