തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിൽ മൂന്ന് സീറ്റ് വേണമെന്ന് ഐഎൻഎൽ.
കഴിഞ്ഞ തവണത്തെ സ്ഥിതിയിൽ മാറ്റം വരുത്തേണ്ട കാര്യമില്ലെന്നും മൂന്ന് മണ്ഡലങ്ങളിൽ ഐഎൻഎൽ പ്രവർത്തനം തുടങ്ങിയെന്നും മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി.
ഇടതു മുന്നണിയിൽ കഴിഞ്ഞ തവണത്തെപ്പോലെ ഇക്കുറിയും മൂന്നു സീറ്റ് വേണമെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് കൂടിയായ മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
2021 ൽ അനുവദിച്ച സീറ്റുകളിൽ മാറ്റം വരുത്തേണ്ട സാഹചര്യം നിലവിൽ ഇല്ല. വഹാബ് വിഭാഗത്തിന്റെ നാഷണൽ ലീഗ് അവകാശവാദം ഉന്നയിക്കുന്നത് ഗൗരവത്തിൽ എടുക്കേണ്ട.
പുറത്താക്കപ്പെട്ടവർക്ക് വേണമെങ്കിൽ തിരിച്ചു വരാമായിരുന്നു. പിളർന്നു പോയവർക്ക് സ്വാധീനമില്ലെന്ന് പറഞ്ഞ അദ്ദേഹം പുറത്താക്കപ്പെട്ടവർക്ക് വേണമെങ്കിൽ തിരിച്ചു വരാമെന്നും വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വൈക്കം നടുക്കത്തിൽ; സി.പി.ഐ ഓഫീസിലെ കർഷക ആത്മഹത്യ ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കുമോ?
കേരളം 2026: 'പ്രളയക്കൈക്കൂലി' വിവാദം; രാഷ്ട്രീയ ഭൂകമ്പമായി കുഴൽനാടന്റെ വെളിപ്പെടുത്തൽ!
കേരളം 2026: ആവേശത്തിന് വിരാമം; ഇനി 48 മണിക്കൂർ നിശബ്ദതയുടെ 'മാന്ത്രിക' യുദ്ധം!
എഫ്.സി.ആർ.എ 2026: ക്രിസ്തീയ സഭകളുടെ ആശങ്കയും ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതിസന്ധിയും