ന്യൂഡൽഹി: കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗിച്ച് നടത്തുന്ന പ്രതിപക്ഷ വേട്ടക്കെതിരെ ഇന്ന് ഡൽഹി രാംലീല മൈതാനിയിൽ ഇന്ത്യ മുന്നണിയുടെ മഹാറാലി. റാലിക്ക് ഡൽഹി പൊലീസ് അവസാന നിമിഷമാണ് അനുമതി നൽകിയത്. മഹാറാലി തിരഞ്ഞെടുപ്പുകാലത്തെ ശക്തിപ്രകടനം ആക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യാ കക്ഷികൾ.
റാലിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എൻ.സി.പി അധ്യക്ഷൻ ശരത് പവാർ, എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് അടക്കം പ്രമുഖർ പങ്കെടുക്കും. മമത ബാനർജിയും എം.കെ. സ്റ്റാലിനും പ്രതിനിധികളെ അയക്കുമെന്നും സംഘാടകർ അറിയിച്ചു.
റാലിയിൽ പങ്കെടുക്കാൻ ഡൽഹിയിലെ പാർട്ടി പ്രവർത്തകർക്ക് കോൺഗ്രസ്, ആം ആദ്മി പാർട്ടി നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്