ലോക്സഭ തെരഞ്ഞെടുപ്പിന് നാളുകൾ മാത്രം അവശേഷിക്കെ 'ഇന്ത്യ' സഖ്യത്തെ ഞെട്ടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രഖ്യാപനം. പശ്ചിമ ബംഗാളില്‍ വേണ്ടി വന്നാല്‍ എല്ലാ സീറ്റുകളിലും ഒറ്റക്ക് മത്സരിക്കുമെന്നാണ് മുഖ്യമന്ത്രി മമത ബാനർജിയുടെ ഏറ്റവും പുതിയ പ്രഖ്യാപനം.
അതേസമയം പ്രധാനമായും കോണ്‍ഗ്രസിനെ ലക്ഷ്യം വച്ചുള്ള ഭീഷണിയാണ് മമ്ത ഇന്ന് നടത്തിയത് എന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നും പുറത്തു വരുന്ന സൂചന. ടി എം സി നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് മമത പ്രഖ്യാപനം നടത്തിയത്.
കോണ്‍ഗ്രസ് ബംഗാളില്‍ ടി എം സിയുമായി സഹകരണത്തിന് ഇനിയും തയ്യാറാകാത്ത സാഹചര്യത്തിലാണ് മമതയുടെ പരാമർശം ഉണ്ടായത്. നിലവില്‍ അധിർ രഞ്ജൻ ചൗധരിയുടേത് ഉള്‍പ്പെടെയുള്ള രണ്ട് ലോക്സഭ സീറ്റുകള്‍ കോണ്‍ഗ്രസിന്‍റെതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്