വയനാട്: സുൽത്താൻബത്തേരി നിയമസഭാ മണ്ഡലത്തിൽ ഇത്തവണയും യുഡിഎഫിന്റെ സ്ഥാനാർഥിയായി ഐ.സി ബാലകൃഷ്ണൻ തന്നെ മത്സരിച്ചേക്കും.
ഐ.സി ബാലകൃഷ്ണനെ തന്നെ മത്സരിപ്പിക്കാനാണ് പാർട്ടി ആലോചന. മാനന്തവാടി മണ്ഡലത്തിലേക്ക് ഇദ്ദേഹത്തെ മാറ്റി മാനന്തവാടി തിരികെ പിടിക്കാം എന്ന് ആലോചനയും ഉയർന്നുവന്നിരുന്നു.
എന്നാൽ സുൽത്താൻബത്തേരി മണ്ഡലം ഇല്ലാതെ മത്സരം രംഗത്തേക്ക് ഇല്ലെന്ന് നിലപാടിലാണ് ഐ.സി ബാലകൃഷ്ണൻ ഉള്ളത്.
15 വർഷമായി സുൽത്താൻബത്തേരി നിയമസഭാ മണ്ഡലത്തിന്റെ ജനപ്രതിനിധിയാണ് ഐ.സി ബാലകൃഷ്ണൻ. ഓരോ തവണയും ഭൂരിപക്ഷം വർധിപ്പിക്കാനും ഐ.സിക്കായി.
അവസാനം നടന്ന 2021ൽ 11,000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ഐ.സി ബാലകൃഷ്ണന്റെ വിജയം. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ കണക്കുകൾ കൂടി പരിശോധിച്ചാൽ ഇത്തവണ ഭൂരിപക്ഷം വർധിക്കുമെന്നാണ് യുഡിഎഫിന്റെ കണക്ക് കൂട്ടൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
