തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായി ഇപ്പോഴും ശീതയുദ്ധം തുടരുന്ന ദേശീയശ്രദ്ധ നേടിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജി വച്ച് ഉത്തരേന്ത്യയില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് അഭ്യൂഹം.
സെപ്തംബർ വരെ കാലാവധിയുള്ള ഗവർണർ അവശേഷിക്കുന്ന ഫയലുകള്‍ വേഗത്തില്‍ തീർപ്പാക്കാൻ നിർദ്ദേശിച്ചതും സ്ഥിരമായി ഡല്‍ഹിയില്‍ നടത്തുന്ന രാഷ്ട്രീയ കരുനീക്കങ്ങളുമാണ് ഇത്തരമൊരു അഭ്യൂഹത്തിന് ശക്തി പകരുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
73കാരനായ ആരിഫ് ഖാൻ ജയിച്ചാല്‍ കേന്ദ്രമന്ത്രിയാവുമെന്നാണ് പുറത്തു വരുന്ന സൂചന. നേരത്തേ ഉപരാഷ്ട്രപതി സ്ഥാനത്തിനായും അദ്ദേഹം ശ്രമിച്ചിരുന്നെങ്കിലും ബംഗാള്‍ ഗവർണറായിരുന്ന ജഗ്ദീപ് ധൻകറിനാണ് നറുക്ക് വീണത്. 2004ലാണ് ഖാൻ ബി.ജെ.പിയില്‍ ചേർന്നത്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഉന്നത ബി.ജെ.പി നേതാക്കളുമായും ഉറ്റബന്ധമുള്ള ആരിഫ് മുഹമ്മദ് ഖാനെ ന്യൂനപക്ഷ മുഖമായി ബി.ജെ.പി അവതരിപ്പിക്കാനാണ് സാദ്ധ്യത എന്നാണ് പാർട്ടിയുടെ അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്