ഡൽഹി: നെഹ്‌റു കുടുംബത്തിൻ്റെ വിശ്വസ്ത മണ്ഡലമായ റായ്ബറേലിയിൽ മുൻ കോൺഗ്രസ് നേതാവിനെ കളത്തിലിറക്കാൻ ബിജെപി.
നെഹ്‌റു കുടുംബത്തിൻ്റെ വിശ്വസ്തനായിരുന്ന അഖിലേഷ് സിംഗിൻ്റെ മകൾ അദിതി സിംഗിൻ്റെ പേരാണ് മണ്ഡലത്തിൽ ഉയർന്നു വരുന്നത്. മുൻ കോൺഗ്രസ് അംഗം കൂടിയായ അദിതി സിംഗ്. നിലവിൽ റായ്ബറേലിയിൽ നിന്നുള്ള ബിജെപി എംഎൽഎയാണ്.
അഞ്ച് തവണ എംഎൽഎയായ കോൺഗ്രസ് നേതാവ് അഖിലേഷ് സിംഗിൻ്റെ മകളാണ് അദിതി സിംഗ്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ റായ്ബറേലിയിലെ സദർ സീറ്റിൽ നിന്ന് വിജയിച്ച് ആദ്യമായി നിയമസഭാംഗമായി.
അഖിലേഷ് സിംഗിൻ്റെ മരണത്തിന് ശേഷമാണ് അദിതി ബിജെപിയിലേക്ക് ചായാൻ തുടങ്ങിയത്. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് അദിതി ബിജെപിയിൽ ചേർന്നത്. രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധമുള്ള നേതാവായിരുന്നു അദിതി സിംഗ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്