മുംബൈ: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എസ്സിപി) തലവന്‍ ശരദ് പവാറിന്റെ ഉച്ചഭക്ഷണ ക്ഷണം നിരസിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. വിവിധ പരിപാടികളില്‍ പങ്കെടുക്കേണ്ടതിന്റെ തിരക്കുള്ളതിനാല്‍ വിരുന്നില്‍ പങ്കെടുക്കാനാവില്ലെന്ന് പവാറിന് എഴുതിയ കത്തില്‍ ഫഡ്‌നാവിസ് വ്യക്തമാക്കി. പവാറിന്റെ ബാരാമതിയിലെ വസതിയില്‍ വെച്ചാണ് വിരുന്ന് സംഘടിപ്പിക്കുന്നത്.
പാര്‍ട്ടി പിളര്‍ത്തി എന്‍ഡിഎയിലെത്തി ഉപമുഖ്യമന്ത്രിയായ അനന്തിരവന്‍ അജിത് പവാറിനെയും മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെയും ശരദ് പവാര്‍ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചിട്ടുണ്ട്. മാര്‍ച്ച് രണ്ടിനാണ് ഉച്ചഭക്ഷണ വിരുന്ന് നടക്കുക.
''രണ്ട് പ്രധാന പരിപാടികള്‍ ഒന്നിനുപുറകെ ഒന്നായി സംഘടിപ്പിക്കുന്നതിനാല്‍ ദിവസം മുഴുവന്‍ വളരെ തിരക്കുള്ളതായിരിക്കും. അതിനാല്‍, ഇത്തവണ താങ്കളുടെ അടിയന്തര ക്ഷണം സ്വീകരിക്കാന്‍ എനിക്ക് കഴിയില്ല. ക്ഷണിച്ചതിന് ഒരിക്കല്‍ കൂടി നന്ദി,'' കത്തില്‍ ഫഡ്‌നാവിസ് പറയുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബാരാമതിയില്‍ പവാറിന്റെ മകള്‍ സുപ്രിയ സുലെ, അജിത് പവാറിന്റെ ഭാര്യ സുനേത്രയെ നേരിടാനിരിക്കെയാണ് ഭരണപക്ഷത്തെ പ്രമുഖ നേതാക്കളെ മുതിര്‍ന്ന നേതാവ് വിരുന്നിന് ക്ഷണിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്