ഇലക്ടറൽ ബോണ്ട്: ചില്ലിക്കാശ് വാങ്ങിയിട്ടില്ലെന്ന് സിപിഐ, പേരുകൾ വെളിപ്പെടുത്താതെ ബിജെപിയും കോണ്‍ഗ്രസും

MARCH 17, 2024, 6:30 PM

ഡൽഹി: ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പരസ്യമാക്കണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച പണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. 2019 ഏപ്രിൽ 12 മുതൽ 2023 നവംബർ 2 വരെ വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച ഇലക്ടറൽ ബോണ്ടുകളുടെ കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു. 

ലഭിച്ച ബോണ്ടുകളുടെ കണക്കുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുദ്രവച്ച കവറില്‍ സുപ്രീം കോടതിയ്ക്ക് കൈമാറിയിരുന്നു ഇതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടത്. പുറത്തുവന്ന വിവരങ്ങളില്‍ ഭൂരിഭാഗവും 2019 ഏപ്രില്‍ 12 ന് മുന്‍പുള്ളവയാണ്.

എസ്ബിഐയുടെ കണക്കുകളിൽ നിന്ന് വ്യത്യസ്തമായി ഏതൊക്കെ കമ്പനികളും വ്യവസായികളും ഏതൊക്കെ പാർട്ടികൾക്ക് സംഭാവന നൽകി എന്നുകൂടി ഇപ്പോൾ വെളിപ്പെടുകയാണ്. എന്നാൽ ബിജെപിയും കോണ്‍ഗ്രസും പണം നൽകിയവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താതെയാണ് വിവരങ്ങൾ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. 

vachakam
vachakam
vachakam

രാഷ്ട്രീയ പാർട്ടികൾക്ക് വിവരങ്ങളൊന്നും വെളിപ്പെടുത്താതെ സംഭാവന നൽകാവുന്ന തരത്തിൽ 2019ൽ കേന്ദ്ര സർക്കാർ ആരംഭിച്ച സംവിധാനമാണ് ഇലക്ട്‌റൽ ബോണ്ട്. ഇത് അഴിമതിക്ക് വഴിവെക്കുമെന്ന് കാണിച്ച് കഴിഞ്ഞ മാസമാണ് സുപ്രീംകോടതി ഈ സംവിധാനം എടുത്ത് മാറ്റുന്നത്. എസ്ബിഐക്കാണ് ഇലക്ട്‌റൽ ബോണ്ടുകൾ വിൽക്കാനുള്ള അനുമതി. 

ലോട്ടറി രാജാവെന്നു വിളിക്കപ്പെടുന്ന സാന്റിയാഗോ മാർട്ടിനിൽ നിന്നും 509 കോടി രൂപ തമിഴ്‌നാട്ടിൽ ഭരണത്തിലിരിക്കുന്ന ഡിഎംകെ സ്വീകരിച്ചു എന്നും വ്യക്തമാണ്. ഡിഎംകെയ്ക്ക് ആകെ ലഭിച്ച തുക 656.5 കോടി രൂപയാണ്. അതിന്റെ സിംഹഭാഗവും സാന്റിയാഗോ മാർട്ടിൻ നൽകിയതാണ്.

എഐഎഡിഎംകെയ്ക്ക് പണം നൽകിയവരിൽ പ്രമുഖൻ ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്‌സാണ്. ഒരു കോടി രൂപ വീതമുള്ള ആറ് ബോണ്ടുകളിലായി ആറ് കോടി രൂപയാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് നൽകിയത്. പേരില്ലാതെയാണ് തൃണമൂൽ കോൺഗ്രസ് കണക്ക് പുറത്തുവിട്ടത്.

vachakam
vachakam
vachakam

മായാവതിയുടെ ബഹുജൻ സമാജ് വാദി പാർട്ടി (ബിഎസ്പി), സിപിഐ, സിപിഎം, മുസ്ലീം ലീഗ് എന്നിവ ഇലക്ടറൽ ബോണ്ടുകൾ സ്വീകരിച്ചിട്ടില്ലെന്ന് മുദ്രവച്ച കവറിൽ പറയുന്നു. കോണ്ഗ്രസ് അഖിലേന്ത്യാ കമ്മിറ്റി പുറത്തുവിട്ട കണക്കുകൾക്ക് പുറമെ തങ്ങൾക്ക് ലഭിച്ച ബോണ്ടുകളുടെ വിവരങ്ങളും കോണ്ഗ്രസിൻ്റെ ഗോവ ഘടകവും കമ്മിഷന് നൽകി.

രാഷ്ട്രീയ പാർട്ടികൾക്ക് വിവരങ്ങളൊന്നും വെളിപ്പെടുത്താതെ സംഭാവന നൽകാവുന്ന തരത്തിൽ 2019ൽ കേന്ദ്ര സർക്കാർ ആരംഭിച്ച സംവിധാനമാണ് ഇലക്ട്‌റൽ ബോണ്ട്. ഇത് അഴിമതിക്ക് വഴിവെക്കുമെന്ന് കാണിച്ച് കഴിഞ്ഞ മാസമാണ് സുപ്രീംകോടതി ഈ സംവിധാനം എടുത്ത് മാറ്റുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam