ഫലമറിയാന്‍ ദിവസങ്ങള്‍ മാത്രം: അര്‍ധരാത്രി വാര്‍ത്താ സമ്മേളനം നടത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍; ബംഗാളില്‍ നാടകീയ രംഗങ്ങള്‍

APRIL 30, 2026, 6:48 PM

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് ഫലമറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കൊല്‍ക്കത്തയില്‍ നാടകീയ രംഗങ്ങള്‍. മമത ബാനര്‍ജിയുടെ മണ്ഡലത്തില്‍ ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ വാഹനം തടഞ്ഞ് ബിജെപി പ്രതിഷേധിച്ചു. മമത ബാനര്‍ജി വാഹനത്തില്‍ എന്തോ കടത്തുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം.

ഭവനിപ്പൂരിലെ കൗണ്ടിംഗ് സെന്ററില്‍ മമത എത്തി എന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മമതയുടെ മണ്ഡലത്തില്‍ ബിജെപി വലിയ പ്രതിഷേധവുമായി രംഗത്തെത്തിയത്. മമത എന്തും ചെയ്യാന്‍ മടിക്കില്ലെന്നും, വോട്ടെണ്ണല്‍ വരെ എല്ലാ സ്‌ട്രോങ്ങ് റൂമുകള്‍ക്കും കാവല്‍ നില്‍ക്കാനും ബിജെപി നേതാക്കള്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.

ഇവിഎം സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമിലെ വോട്ടിങ് യന്ത്രങ്ങള്‍ അനുവാദമില്ലാതെ തുറന്നുവെന്നും അതില്‍ കൃത്രിമം നടന്നുവെന്നും ആരോപിച്ച് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയതോടെയാണ് ബംഗാളില്‍ പുതിയ വിവാദമുയര്‍ന്നത്. ടിഎംസി പ്രവര്‍ത്തകര്‍ ഭവാനിപുര്‍ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ സംഘടിച്ചതോടെ മുഖ്യമന്ത്രി മമത ബാനര്‍ജി നേരിട്ടെത്തി പ്രതിഷേധത്തിന് നേതൃത്വം നല്‍കിയിരുന്നു. സൗത്ത് കൊല്‍ക്കത്തയിലെ സഖാവത്ത് മെമ്മോറിയല്‍ സ്‌കൂളിലെ സ്‌ട്രോങ് റൂമിലാണ് മമത എത്തിയത്.

എന്നാല്‍ ടിഎംസിയുടെ ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. പോസ്റ്റല്‍ ബാലറ്റുകള്‍ വേര്‍തിരിക്കുന്ന നടപടിയാണ് കൊല്‍ക്കത്തയിലെ സ്‌ട്രോംഗ് റൂമില്‍ നടന്നതെന്നും ഇത് എല്ലാവരെയും നേരത്തെ അറിയിച്ചതാണെന്നും കമ്മീഷന്‍ അറിയിച്ചു. കൊല്‍ക്കത്തയില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അര്‍ദ്ധരാത്രി വാര്‍ത്താ സമ്മേളനം വിളിച്ചാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam