തമിഴകത്ത് ട്വസ്‌റ്റോട് ട്വിസ്റ്റ്: എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കണം; ഗവര്‍ണര്‍ക്ക് കത്ത് നല്‍കി ടിടിവി ദിനകരന്‍

MAY 8, 2026, 7:50 PM

ചെന്നൈ: തമിഴക രാഷ്ട്രീയത്തില്‍ വീണ്ടും ട്വിസ്റ്റ്. എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കണം എന്ന് അവകാശപ്പെട്ട് എഎംഎംകെയുടെ നേതാവായ ടിടിവി ദിനകരന്‍ ലോക്ഭവനിലെത്തി ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. തനിക്കൊപ്പമുള്ള മന്നാര്‍കുടി എംഎല്‍എ എസ്. കാമരാജ് ടിവികെയ്ക്ക് പിന്തുണ നല്‍കിയതായി ചില മാധ്യമങ്ങളില്‍ വാര്‍ത്ത കണ്ടെന്നും എന്നാല്‍ അങ്ങനെയൊരു പിന്തുണ നല്‍കിയിട്ടില്ലെന്ന് ഗവര്‍ണറെ അറിയിക്കുന്നതിന് വേണ്ടിയാണ് താന്‍ ലോക്ഭവനില്‍ പോയതെന്നുമാണ് ദിനകരന്‍ മാധ്യമങ്ങളോട് പറഞ്ഞത്.


തന്റെ പേരില്‍ ടിവികെ വ്യാജ കത്തുണ്ടാക്കിയെന്നും ഇക്കാര്യത്തില്‍ ഒരു അന്വേഷണം ഉണ്ടാകണമെന്നും ടിടിവി ദിനകരന്‍ പറഞ്ഞു. അതുവരെ വിജയ്യെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കരുതെന്നും എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാകാന്‍ ക്ഷണിക്കണം എന്നുമാണ് ടിടിവി ദിനകരന്‍ ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കോണ്‍ഗ്രസിനൊപ്പം സിപിഐ, സിപിഎം, വിസികെ, മുസ്ലിം ലീഗ്, എഎംഎംകെ പാര്‍ട്ടുകളുടെ പിന്തുണ ലഭിച്ചതോടെ ടിവികെയ്ക്ക് ഭരണത്തിലെത്താന്‍ വേണ്ട കേവല ഭൂരിപക്ഷമായെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടെ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി ശനിയാഴ്ച രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നു. എന്നാല്‍ വിജയ്‌യെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചിട്ടില്ലെന്നാണ് ഗവര്‍ണര്‍ ആര്‍.വി ആര്‍ലേക്കറുടെ ഓഫീസ് പിന്നീട് അറിയിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam