ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സീറ്റ് വിഭജനത്തിൽ ധാരണ. തമിഴ്‌നാട്ടിൽ ഒമ്പത് സീറ്റിലും പുതുച്ചേരിയിൽ ഒരു സീറ്റിലും മത്സരിക്കും.
2019ലെ അതേ സീറ്റ് നിലയാണിത്. 2019ൽ ഒമ്പതിൽ എട്ട് സീറ്റും കോൺഗ്രസ് നേടി.19 സീറ്റുകളാണ് ഘടകകക്ഷികൾക്കായി ഡിഎംകെ പകുത്ത് നൽകിയത്.
കോൺഗ്രസിന് പുറമെ വിസികെ, സിപിഐ, സിപിഐഎം, എംഡിഎംകെ, കെഡിഎംകെ, ഐയുഎംഎൽ എന്നിവർക്കാണ് സീറ്റുകൾ നൽകിയത്.
അതേസമയം, 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടന്‍ കമല്‍ഹാസനും കമല്‍ഹാസന്റെ പാര്‍ട്ടി മക്കള്‍ നീതി മയ്യവും മത്സരത്തിനിറങ്ങില്ല.
എന്നാല്‍ ഡിഎംകെ സഖ്യത്തിനായി പ്രചാരണരംഗത്ത് സജീവമാകാനാണ് താരത്തിന്റെ തീരുമാനം. ചെന്നൈയില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം കമല്‍ഹാസനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്