തിരുവനന്തപുരം: ' കെപിസിസി അധ്യക്ഷനാകാൻ ആഗ്രഹമുണ്ടെന്ന്' തുറന്നു പറഞ്ഞ് കൊടിക്കുന്നിൽ സുരേഷ് എംപി.
ആഗ്രഹം പലപ്പോഴും പ്രകടിപ്പിച്ചെങ്കിലും നടന്നില്ല. അടുത്ത തവണ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറയുന്നു.
നിയമസഭയിലേക്ക് മത്സരിക്കാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ പ്രവർത്തിക്കണമെന്ന ആവശ്യം പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ലോക്സഭയിലേക്ക് തുടർച്ചയായി മത്സരിക്കാൻ കടിച്ചുതൂങ്ങി കിടക്കുന്ന ആളല്ല താൻ. ഈ തെരഞ്ഞെടുപ്പിൽ ഒഴിവാക്കണമെന്ന നിലപാട് നേതാക്കളെയും അറിയിച്ചിട്ടുണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ് പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്