ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായ അച്ഛൻ കൃഷ്ണകുമാർ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് മക്കളും സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർമാരുമായ അഹാന കൃഷ്ണയും ദിയ കൃഷ്ണയും.
രാഷ്ട്രീയത്തെക്കുറിച്ച് വലിയ ധാരണയില്ലെന്നും എന്നാൽ പിതാവിൻ്റെ പ്രവർത്തനങ്ങളിലും അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകളിലും തങ്ങൾക്ക് താൽപ്പര്യമുണ്ടെന്നും ഇരുവരും വ്യക്തമാക്കി. കൃഷ്ണകുമാറിനൊപ്പം പ്രചാരണത്തിന് ഇറങ്ങിയപ്പോഴായിരുന്നു ഇരുവരുടെയും പ്രതികരണം.
രാഷ്ട്രീയ പാർട്ടി എന്ന നിലയില്‍ അല്ല മറിച്ച് പിന്തുണയ്ക്കാനാണ് വന്നിരിക്കുന്നത്. അതുകൊണ്ടൊരു നെഗറ്റീവ് ഉണ്ടാകുമെന്ന് കരുതുന്നില്ല. നമ്മള് എല്ലാവരും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വേണ്ടിയൊക്കെ നില്‍ക്കില്ലേ. ഞാൻ നാളെ എന്ത് ചെയ്താലും എന്നെ ഏറ്റവും കൂടുതല്‍ പിന്തുണയ്ക്കുന്നത് എന്റെ മാതാപിതാക്കളായിരിക്കും. പുറത്ത് നിന്നുള്ളവർ അത് കഴിഞ്ഞ് വരുന്നവരാണ്. അതുകൊണ്ട് തന്നെ അച്ഛനും അമ്മയുമൊക്കെ എന്ത് ചെയ്താലും അവർക്ക് പിന്തുണ നല്‍കും- അഹാന പറഞ്ഞു .
കഴിഞ്ഞ തവണത്തേക്കാള്‍ പോസിറ്റീവ് പ്രതികരണങ്ങളാണ് ആളുകളില്‍ നിന്നും കാണാൻ സാധിക്കുന്നതെന്നായിരുന്നു ദിയ കൃഷ്ണയുടെ പ്രതികരണം. ഇത്തവണ അച്ഛൻ ജയിക്കാൻ സാധ്യത ഉണ്ടെന്നാണ് സുഹൃത്തുക്കളൊക്കെ മെസേജ് അയക്കുന്നത്, കാരണം അടിപൊളിയായിട്ടാണ് പുള്ളി സംസാരിക്കുന്നത് എന്നാണ് പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്