ഡൽഹി : സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജ തുടരും. കേരളമടക്കം സംസ്ഥാന ഘടകങ്ങളുടെ ശക്തമായ എതിർപ്പ് തള്ളിയാണ് ഡി.രാജ പാർട്ടി തലപ്പത്ത് സ്ഥാനം ഉറപ്പിച്ചത്.
ബിനോയ് വിശ്വം കേന്ദ്ര സെക്രട്ടറിയേറ്റില്‍ നിന്ന് ഒഴിഞ്ഞു. കെ.പ്രകാശ് ബാബുവിനെയും പി.സന്തോഷ് കുമാറിനെയും സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തി. പി.പി.സുനീര്‍ ദേശീയ നിര്‍വാഹക സമിതിയില്‍.
31 അംഗങ്ങളാണ് സിപിഐയുടെ പുതിയ ദേശീയ നിർവാഹക സമിതിയിൽ ഉള്ളത്. കെ പി രാജേന്ദ്രൻ നിർവാഹക സമിതിയിൽ തുടരും. 11 അംഗ ദേശീയ സെക്രട്ടറിയേറ്റ്, 31 അംഗ എക്സിക്യൂട്ടിവ്, 136 അംഗ കൗൺസിൽ എന്നിവ നിലവിൽ വന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്