ന്യൂഡെല്‍ഹി: ലോക്സഭയിലെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ത്ഥിക്കുന്ന പ്രമേയം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പാസാക്കി.
'ലോക്സഭയില്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഏറ്റെടുക്കാന്‍ സിഡബ്ല്യുസി രാഹുല്‍ ഗാന്ധിയോട് ഏകകണ്ഠമായി അഭ്യര്‍ത്ഥിച്ചു... പാര്‍ലമെന്റിനുള്ളില്‍ നേതൃത്വം നല്‍കാന്‍ ഏറ്റവും നല്ല വ്യക്തി രാഹുലാണ്,' സംഘടനയുടെ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വാര്‍ത്താ സസമ്മേളനത്തില്‍ പറഞ്ഞു.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപിക്ക് ജനങ്ങളെ ഭിന്നിപ്പിക്കുക എന്ന ഒരേയൊരു അജണ്ട മാത്രമേയുള്ളെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി വിലയിരുത്തി. തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും അഗ്‌നിവീര്‍ പ്രശ്നങ്ങള്‍ക്കും മോദിക്ക് ഉത്തരമില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പറഞ്ഞു.
പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രവര്‍ത്തനങ്ങളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രകീര്‍ത്തിച്ചു. ഭരണഘടന, സാമ്പത്തിക അസമത്വം, തൊഴിലില്ലായ്മ, സാമൂഹിക നീതി, ഐക്യം തുടങ്ങിയ വിഷയങ്ങള്‍ പൊതുപ്രശ്‌നമാക്കിയത് ജനങ്ങളുടെ പ്രിയങ്കരനായ രാഹുല്‍ ഗാന്ധിയാണെന്ന് ഖാര്‍ഗെ പറഞ്ഞു.
'4,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഭാരത് ജോഡോ യാത്രയുടെ ഫലമാണിത്, രണ്ട് വര്‍ഷം മുമ്പ് രാഹുല്‍ ജി നയിച്ച 6,600 കിലോമീറ്റര്‍ ദൂരത്തിലുള്ള ഭാരത് ജോഡോ ന്യായ് യാത്ര, ഇത് ജനങ്ങളുമായി ബന്ധപ്പെടാനും അവരുടെ പ്രശ്‌നങ്ങളും ആശങ്കകളും അഭിലാഷങ്ങളും മനസ്സിലാക്കാനും ഞങ്ങളെ സഹായിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തയ്യാറായത്,' ഖാര്‍ഗെ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്