തിരുവനന്തപുരം: വിജയ സാധ്യതയെ ബാധിക്കാതിരിക്കാൻ തലസ്ഥാനത്ത് സിറ്റിങ് എംഎൽഎമാർ തന്നെ മത്സരിക്കാൻ സിപിഎമ്മിൽ ധാരണ. തിരുവനന്തപുരം സെന്ററൽ ഒഴികെയുള്ള നിയമസഭാ സീറ്റുകളിൽ സിറ്റിങ് എംഎൽഎമാർ തന്നെ മത്സരിക്കുമെന്നാണ് സൂചനകൾ.
പാറശ്ശാല മുതൽ ആറ്റിങ്ങൽ വരെ 14 നിയമസഭാ മണ്ഡലങ്ങൾ. ഇതിൽ കോവളത്ത് എം.വിൻസൻ്റ് ഒഴികെ ബാക്കി 13 പേരും ഇടതുമുന്നണി എംഎൽഎമാർ ആയിരുന്നു.
തൊണ്ടിമുതൽ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ ആൻറണി രാജു എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനായി. ജില്ലാ സെക്രട്ടറി ആയതുകൊണ്ട് വി.ജോയ് വർക്കലയിൽ മത്സരിക്കേണ്ടതില്ലെന്ന് അഭിപ്രായം ഉണ്ടെങ്കിലും മാറ്റത്തിന് സാധ്യത കുറവാണ്.
പാറശ്ശാലയിൽ സി.കെ ഹരീന്ദ്രനും നെയ്യാറ്റിൻകരയിൽ ആർ.ആൻസലനും നെടുമങ്ങാട് ജി.ആർ അനിലും തന്നെ മത്സരിക്കും. ആറ്റിങ്ങലിൽ ഒ. എസ് അംബികയും വാമനപുരത്ത് ഡി.കെ മുരളിയും വട്ടിയൂർക്കാവിൽ വി.കെ പ്രശാന്തും മത്സരിക്കും.
കാട്ടാക്കട ഐ.ബി സതീഷ്,നേമത്ത് വി.ശിവൻകുട്ടി,കഴക്കൂട്ടം കടകംപള്ളി സുരേന്ദ്രൻ,കാട്ടാക്കട ജി.സ്റ്റീഫൻ എന്നിവരായിരിക്കും സ്ഥാനാർഥികൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
