സ്വതന്ത്രർ മത്സരിക്കുക സിപിഎം ചിഹ്നത്തിൽ തന്നെ 

FEBRUARY 27, 2024, 11:14 AM

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള  സിപിഎം  സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്. രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്ന് പേരുകൾ അന്തിമമായ് അംഗീകരിക്കും.

ഉച്ചകഴിഞ്ഞ് മൂന്നിന് 15 സീറ്റുകളിലെയും സ്ഥാനാർഥികളെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രഖ്യാപിക്കും. 

എല്ലാ സീറ്റുകളിലും പാർട്ടി ചിഹ്നത്തിലായിരിക്കും സ്ഥാനാർത്ഥികൾ മത്സരിക്കുക. പൊന്നാനിയിലെ പൊതു സ്വതന്ത്രൻ കെ എസ് ഹംസയും ഇടുക്കിയിലെ ജോയ്സ് ജോർജും അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ മത്സരിക്കും. 

vachakam
vachakam
vachakam

ആറ്റിങ്ങൽ - വി. ജോയി എം.എൽ.എ, കൊല്ലം- എം.മുകേഷ് എം.എൽ.എ, പത്തനംതിട്ട - ടി.എം.തോമസ് ഐസക്, ആലപ്പുഴ- എ.എം.ആരിഫ്, എറണാകുളം- കെ.ജെ.ഷൈൻ, ഇടുക്കി - ജോയ്സ് ജോർജ്, ചാലക്കുടി - സി.രവീന്ദ്രനാഥ്, ആലത്തൂർ - മന്ത്രി കെ.രാധാകൃഷ്ണൻ, പാലക്കാട് - പി.ബി അംഗം എ.വിജയരാഘവൻ, മലപ്പുറം - വി.വസീഫ്, പൊന്നാനി- കെ.എസ്.ഹംസ, കോഴിക്കോട്- എളമരം കരീം, വടകര- കെ.കെ.ഷൈലജ, കണ്ണൂർ - എം.വി.ജയരാജൻ, കാസർകോട് - എം.വി.ബാലകൃഷ്ണൻ എന്നിവരാണ് സ്ഥാനാർഥികൾ.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam