കോൺഗ്രസിനോടുള്ള സമീപനം: യെച്ചൂരിയുടെ നയം മാറ്റാൻ സിപിഎം

NOVEMBER 5, 2024, 10:11 AM

ഡൽഹി: കോൺഗ്രസിനോടുള്ള സീതാറാം യെച്ചൂരിയുടെ സമീപനത്തിൽ  നയം മാറ്റി സിപിഎം. കോൺഗ്രസിൻറെ മൃദു ഹിന്ദുത്വ നിലപാടുകളെ തുറന്നു കാട്ടണമെന്നതടക്കം  പാർട്ടി കോൺഗ്രസിനുള്ള രാഷ്ട്രീയ അവലോകന റിപ്പോർട്ടിലാണ് നയം മാറ്റം. 

 ഇസ്‍ലാമിക മതമൗലിക വാദത്തെ ശക്തമായി ചെറുക്കണം. ഇടതു പാർട്ടികളുടെ ഐക്യത്തിന് പ്രാധാന്യം നല്കണമെന്നും റിപ്പോർട്ടിലുണ്ട്.

 ഇൻഡ്യ  സഖ്യവുമായി സഹകരിക്കുന്നത് പാർലമെൻറിലും ചില തെരഞ്ഞെടുപ്പുകളിലും ഒതുങ്ങണം എന്നും റിപ്പോർട്ടിലുണ്ട്. 

vachakam
vachakam
vachakam

 തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളിലും തൊഴിലാളി വിരുദ്ധ നയം ചെറുക്കണമെന്നും സോഷ്യലിസം ബദലാകണം എന്നിങ്ങനെ 14 നിർദേശങ്ങളാണ് കരട് റിപ്പോർട്ടിൽ മുന്നോട്ട് വെച്ചിരിക്കുന്നത്. 

പാർട്ടി കോൺഗ്രസിലായിരിക്കും കരട് പ്രമേയം അംഗീകരിക്കുക. ബിജെപിയാണ് മുഖ്യശത്രുവെന്നും അവരെ തോൽപ്പിക്കാൻ ആരുമായും സഖ്യമാകണമെന്നുമായിരുന്നു യെച്ചൂരിയുടെ നയം. ബിജെപിയെ തടയാൻ ഇൻഡ്യ മുന്നണിയെ പാർലമെൻറിലും പുറത്തും ശക്തമാക്കണമെന്നതായിരുന്നു യെച്ചൂരിയുടെ നിലപാട്.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam