കൊച്ചി: പറവൂര്‍ നഗരസഭയില്‍ മികച്ച സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി നഗരസഭ പിടിച്ചെടുക്കാനാണ് എല്‍ഡിഎഫ് നീക്കം.
നിലവില്‍ നഗരസഭയിലെ ശാന്തിനഗറില്‍ നിന്നുള്ള കൗണ്‍സിലര്‍ കൂടിയായ കെ ജെ ഷൈനിനെ വീണ്ടും മത്സരത്തിനിറക്കാന്‍ തന്നെയാണ് സിപിഐഎം ആലോചന.
എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ച കെ ജെ ഷൈനിന്‍റെ സ്ഥാനാര്‍തിത്ഥ്വം മുന്നണിയെ കാര്യമായി സഹായിക്കുമെന്ന് തന്നെയാണ് പാര്‍ട്ടി കരുതുന്നത്.
30 സീറ്റില്‍ 21 എണ്ണം സിപിഐഎമ്മിനും ഏഴെണ്ണം സിപിഐക്കും ഒന്നുവീതം കോണ്‍ഗ്രസ് എസിനും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനും നല്‍കും.
ഓരോ സീറ്റിലെയും സ്ഥാനാര്‍ത്ഥികളെ കുറിച്ച് ഏകദേശ ധാരണയായിട്ടുണ്ടെങ്കിലും എതിര്‍സ്ഥാനാര്‍ത്ഥികളെ പരിഗണിച്ച് ഇതില്‍ മാറ്റം വന്നേക്കാം. നവംബര്‍ 13ഓടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
