ന്യൂഡെല്‍ഹി: എല്‍ കെ അദ്വാനിക്ക് ഭാരതരത്ന നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. മുതിര്‍ന്ന രാഷ്ട്രീയ നേതാവിന് ബഹുമതി നല്‍കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു. അതേസമയം പ്രധാനമന്ത്രിയും ബിജെപിയും അദ്വാനിയെ വളരെ വൈകിയാണ് ഓര്‍ത്തതെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് കുറ്റപ്പെടുത്തി.
'മുമ്പ് എല്‍ കെ അദ്വാനിയോട് ബിജെപി ചെയ്തത് വേദനാജനകമായിരുന്നു. ബിജെപി ഇന്ന് ഈ നിലയിലായത് അദ്വാനി കാരണമാണ്. അദ്ദേഹത്തിന് ആശംസകള്‍,' സന്ദീപ് ദീക്ഷിത് പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടിയായ ശിവസേന ഉദ്ധവ് വിഭാഗവും തീരുമാനത്തെ സ്വാഗതം ചെയ്തു. അതേസമയം ബാലാസാഹെബ് താക്കറെയ്ക്കും സവര്‍ക്കറിനും ഇതുവരെ ഭാരതരത്ന നല്‍കാത്തത് എന്തുകൊണ്ടാണെന്ന് പാര്‍ട്ടി നേതാവ് ആനന്ദ് ദുബെ ചോദിച്ചു.
'ലാല്‍ കൃഷ്ണ അദ്വാനിക്ക് ഭാരതരത്നം ലഭിക്കുന്നുണ്ടെന്ന് ഞങ്ങള്‍ അറിഞ്ഞത് ഇപ്പോഴാണ്. ഇത് വലിയ സന്തോഷമുള്ള കാര്യമാണ്. എളിമയുടെ രാഷ്ട്രീയമാണ് അദ്ദേഹം എല്ലായ്പ്പോഴും പിന്തുടര്‍ന്നിരുന്നത്. എല്ലാവരെയും ഒരുമിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ വീര്‍ സവര്‍ക്കറിനും ബാലാസാഹേബ് താക്കറെയ്ക്കും എപ്പോള്‍ ലഭിക്കും ഭാരതരത്ന? വര്‍ഷങ്ങളായി ഞങ്ങള്‍ ഈ ആവശ്യം ഉന്നയിക്കുന്നു, തിരഞ്ഞെടുപ്പ് വരുമ്പോള്‍ ബിജെപി അവരുടെ പേരുകള്‍ മാത്രം ഉപയോഗിക്കും,' ഉദ്ധവ് വിഭാഗം നേതാവ് ആനന്ദ് ദുബെ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്