ഹൈദരാബാദ്: ബിഹാറിലെ തിരിച്ചടികള്‍ക്കിടയില്‍ കോണ്‍ഗ്രസിന് തെലങ്കാനയില്‍ നിന്ന് ശുഭവാര്‍ത്ത. മൂന്ന് റൗണ്ട് എണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി 2,995 വോട്ടുകളുടെ ലീഡോടെ മുന്നിലാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നവീന്‍ യാദവാണ് മുന്നില്‍ നില്‍ക്കുന്നത്.
ഭാരത് രാഷ്ട്ര സമിതിയുടെ (ബിആര്‍എസ്) സിറ്റിംഗ് എംഎല്‍എ മാഗന്തി ഗോപിനാഥിന്റെ മരണത്തെത്തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ 58 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ഗോപിനാഥിന്റെ ഭാര്യയായ സുനിതയെയാണ് ബിആര്‍എസ് രംഗത്തിറക്കിയത്. 2025 ലെ ജൂബിലി ഹില്‍സ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കുമെന്നായിരുന്നു എക്‌സിറ്റ് പോളുകള്‍ പ്രവചച്ചിരുന്നത്. ബിജെപി വീണ്ടും ലങ്കാല ദീപക് റെഡ്ഡിയെ രംഗത്തിറക്കി. രാജസ്ഥാനിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രമോദ് ജെയിന്‍ മുന്നിലാണ്.
അതേസമയം, ബിഹാറില്‍ എന്‍ഡിഎ സഖ്യം സര്‍ക്കാര്‍ രൂപികരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ജയ്സ്വാള്‍ വ്യക്തമാക്കിക്കഴിഞ്ഞു. എന്‍ഡിഎയ്ക്ക് ജനസമ്മതി ലഭിച്ചു കഴിഞ്ഞു. ഇത്തവണ എന്‍ഡിഎ തന്നെ അധികാരത്തിലെത്തുമെന്ന് പൊതുജനങ്ങളുടെ മുഖത്ത് നിന്ന് തന്നെ വ്യക്തമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിതീഷ് കുമാര്‍, ചിരാഗ് പാസ്വാന്‍, ജിതന്‍ റാം മാഞ്ചി, ഉപേന്ദ്ര കുശ്വാഹ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ജെപി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവരെല്ലാം എന്‍ഡിഎയുടെ വിജയത്തിനായി അങ്ങേയറ്റം പരിശ്രമിച്ചിട്ടുണ്ടെന്നും ദിലീപ് ജയ്സ്വാള്‍ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
