തൃശൂര്‍: മറ്റത്തൂരിലെ കൂറുമാറ്റത്തില്‍ പഞ്ചായത്ത് അംഗത്വം രാജിവെക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് അംഗം അക്ഷയ് സന്തോഷ്. രാജി സന്നദ്ധത അറിയിച്ച് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിന് കത്ത് കൈമാറി. പുതിയ മെമ്പര്‍ എന്ന നിലയില്‍ കാര്യങ്ങള്‍ മനസിലാക്കുന്നതില്‍ വീഴ്ച പറ്റിയെന്നും കത്തില്‍ പറയുന്നു.
വിമത നേതാക്കളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. തെറ്റ് തിരുത്തി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനാണ് താല്പര്യമെന്നും കത്തില്‍ പരാമര്‍ശം. ബിജെപി പിന്തുണ തേടിയ പഞ്ചായത്ത് അംഗങ്ങളെയും വിമത നേതാക്കളെയും നേരത്ത അക്ഷയ് പരസ്യമായി തള്ളി പറഞ്ഞിരുന്നു.
അതിനിടെ അക്ഷയിനെ വിമത നേതാവ് ടി.എം ചന്ദ്രന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. തങ്ങളോടൊപ്പം നില്‍ക്കണമെന്നും ബിജെപിയുമായി ബന്ധമില്ലെന്ന് പത്രസമ്മേളനത്തില്‍ പറയണമെന്നും ചന്ദ്രന്‍ ആവശ്യപ്പെട്ടു. ഒരുമിച്ചെടുത്ത തീരുമാനത്തില്‍ ഭയപ്പെടേണ്ടതില്ലെന്നും ഒന്നിച്ചു നില്‍ക്കണമെന്നും ആവശ്യം. രാജി വെക്കാമെന്ന് അക്ഷയ് അറിയിച്ചപ്പോള്‍ അതു വേണ്ടെന്നും ചന്ദ്രന്റെ നിര്‍ബന്ധം. ബിജെപിയുടെ പിന്തുണയോടുകൂടി പ്രസിഡന്റായ ആള്‍ രാജിവയ്ക്കാതെ കൂടെ വരില്ല എന്നായിരുന്നു അക്ഷയുടെ മറുപടി. വര്‍ഗീയ രാഷ്ട്രീയത്തോട് തനിക്ക് താത്പര്യമില്ല. ആള്‍ക്കാര്‍ നോക്കി ചിരിക്കുകയാണ്. താന്‍ മെമ്പര്‍ സ്ഥാനം രാജിവെക്കാന്‍ തയാറാണെന്നും അക്ഷയ് പറഞ്ഞിരുന്നു.
അതേസമയം വിമത നേതാക്കള്‍ രാജിസന്നദ്ധത അറിയിച്ചെങ്കിലും ടി. എം ചന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ തിരിച്ചെടുക്കരുത് എന്നാവശ്യപ്പെട്ട് ഔദ്യോഗിക പക്ഷവും രംഗത്തെത്തിയിരുന്നു. ഔദ്യോഗിക വിഭാഗം കെപിസിസി നേതൃത്വവുമായി കൂടുതല്‍ ചര്‍ച്ച നടത്തുമെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
