മുംബൈ: കോണ്‍ഗ്രസ് വിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയില്‍ ചേര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്റ. റിപ്പോര്‍ട്ടുകള്‍ വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് ദേവ്‌റ പറഞ്ഞു.
ദേവ്‌റ കുടുംബം പരമ്പരാഗതമായി മല്‍സരിക്കുന്ന മുംബൈ സൗത്ത് ലോക്സഭാ മണ്ഡലത്തില്‍ ഉദ്ധവ് താക്കറെയുടെ ശിവസേന (യുബിടി) അവകാശവാദമുന്നയിച്ചതില്‍ മിലിന്ദ് ദേവ്‌റ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇത്തരം പ്രസ്താവനകള്‍ സഖ്യകക്ഷി അവസാനിപ്പിച്ചില്ലെങ്കില്‍ തന്റെ പാര്‍ട്ടിക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാകുമെന്നാണ് ദേവ്‌റ പറഞ്ഞത്.
ദക്ഷിണ മുംബൈ സീറ്റ് പരമ്പരാഗതമായി കോണ്‍ഗ്രസിനൊപ്പമുള്ള മണ്ഡലമാണെന്നും ദേവ്റ പറഞ്ഞിരുന്നു. 50 വര്‍ഷമായി ദക്ഷിണ മുംബൈയിലെ ജനങ്ങളെ സേവിക്കുന്നവരാണ് ദേവ്റ കുടുംബം. എംപിമാരായാലും അല്ലാത്തവരായാലും മണ്ഡലത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ദേവ്‌റ പറഞ്ഞു.
2004-ലെയും 2009-ലെയും തിരഞ്ഞെടുപ്പുകളില്‍ മുംബൈ സൗത്ത് സീറ്റില്‍ മിലിന്ദ് ദേവ്‌റയാണ് വിജയിച്ചു. മുന്‍പ് അദ്ദേഹത്തിന്റെ പിതാവ് മുരളി ദേവ്‌റ ജയിച്ചിരുന്ന സീറ്റാണിത്. എന്നിരുന്നാലും, 2014-ലും 2019-ലും നടന്ന തിരഞ്ഞെടുപ്പുകളില്‍ അദ്ദേഹം ശിവസേന (യുബിടി) നേതാവ് അരവിന്ദ് സാവന്തിനോട് പരാജയപ്പെട്ടു.
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍, ഇന്ത്യ ബ്ലോക്കിന്റെ സ്ഥാനാര്‍ത്ഥിയായി സാവന്തിനെ മത്സരിപ്പിക്കാനാണ് ശിവസേന (യുബിടി) ശ്രമിക്കുന്നത്. ഇതാണ് മിലിന്ദിനെ ചൊടിപ്പിച്ചിരിക്കുന്നത്. സീറ്റ് ലഭിച്ചില്ലെങ്കില്‍ അദ്ദേഹം കോണ്‍ഗ്രസ് വിട്ട് ഷിന്‍ഡെ ശിവസേനയില്‍ ചേര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇതിനിടെ പുറത്തുവന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്