മക്കള്‍ നീതി മയ്യം 'ഇന്ത്യ' സഖ്യത്തില്‍; കമല്‍ഹാസന്‍ താരപ്രചാരകനാകും

MARCH 9, 2024, 2:15 PM

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടൻ കമൽഹാസൻ്റെ പാർട്ടിയായ മക്കൾ നീതി മയ്യം ഇത്തവണ ഡിഎംകെ-കോൺഗ്രസ് സഖ്യവുമായി സഹകരിക്കും. ഇതോടെ ഡിഎംകെ സഖ്യത്തിൻ്റെ താരപ്രചാരകനായി കമൽഹാസൻ മാറുമെന്നും റിപ്പോർട്ടുകളുണ്ട്.

കോൺഗ്രസ് സഖ്യവുമായി ഡിഎംകെ സഹകരിക്കുമെന്നും എന്നാൽ കമലോ പാർട്ടിയോ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. 

'താനോ പാർട്ടിയോ ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല, ഡിഎംകെ സഖ്യത്തിനൊപ്പം പ്രവർത്തിക്കും.സഹകരണം ഒരു സ്ഥാനത്തിനും വേണ്ടിയല്ല, രാജ്യത്തിനു വേണ്ടിയാണെന്ന്  കമൽഹാസൻ പ്രതികരിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

vachakam
vachakam
vachakam

എന്നാല്‍, മക്കള്‍ നീതി മയ്യത്തിന് 2025ല്‍ ഒരു രാജ്യസഭാ സീറ്റ് ലഭിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണാചലം പ്രതികരിച്ചു. ഡിഎംകെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രതികരണം. 

നിലവിലെ സീറ്റ് ധാരണ അനുസരിച്ച് കോണ്‍ഗ്രസ് തമിഴ്‌നാട്ടില്‍ ഒന്‍പത് സീറ്റുകളില്‍ മത്സരിക്കും. പുതുച്ചേരിയില്‍ ഒരു സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കും. സഖ്യത്തിലുള്ള മുസ്ലീം ലീഗ് ഒരു സീറ്റിലും ജനവിധി തേടുന്നു. വിടുതലൈ ചിരുതായ്കള്‍ കച്ചി (വിസികെ) രണ്ട് സീറ്റിലും വൈകോയുടെ എംഡിഎംകെ ഒരു സീറ്റിലും മത്സരിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam