ഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിനായി കേരളത്തില്‍ പാര്‍ട്ടി മത്സരിക്കുന്ന 16 മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് തീരുമാനമെടുത്തതായി വ്യക്തമാക്കി കോണ്‍ഗ്രസ് നേതൃത്വം. ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുധാകരനും വി.ഡി സതീശനും ഉള്‍പ്പെടെയുള്ള നേതാക്കള്‍.
അതേസമയം കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വന്‍ സര്‍പ്രൈസുകള്‍ പ്രതീക്ഷിക്കാമെന്നാണ് കെ സുധാകരന്‍ പ്രതികരിച്ചത്. ആലപ്പുഴ വയനാട് മണ്ഡലങ്ങളിലാണ് തീരുമാനമെന്ത് എന്ന കാര്യം അറിയാനുള്ളത്. അതേസമയം കണ്ണൂരില്‍ കെ സുധാകരന്‍ തന്നെ മത്സരിക്കാന്‍ ധാരണയായി എന്നാണ് പുറത്തു വരുന്ന വിവരം.
എന്നാൽ കേരളത്തിലെ സിറ്റിംഗ് എംപിമാര്‍ അതാത് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. ആലപ്പുഴയില്‍ ആയിരിക്കും സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയുണ്ടാകുക. കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് തര്‍ക്കങ്ങളില്ലെന്നും പട്ടിക നാളെ പ്രഖ്യാപിക്കുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്