തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ ആറ്റിങ്ങലിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി മുരളീധരനെതിരെ പരാതി. വോട്ട് അഭ്യർത്ഥിച്ചുള്ള ഫ്ലക്സില്‍ വിഗ്രഹത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്.
ആറ്റിങ്ങൽ മണ്ഡലത്തിലെ വർക്കലയിലാണ് വിവാദ ഫ്ലക്സുകൾ വെച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സ്ഥാനാർത്ഥിയുടെയും ചിത്രത്തോടൊപ്പമാണ് വിഗ്രഹത്തിന്റെ ചിത്രവും പ്രദർശിപ്പിച്ചിരിക്കുന്നത്.
അതേസമയം വി മുരളീധരന്റെ നടപടി ഗുരുതര ചട്ട ലംഘനമാണെന്ന് ചൂട്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ ഇടത് മുന്നണിയാണ് പരാതി നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്