കാസർകോട്: പത്മ വേണുഗോപാൽ ബിജെപിയിലേക്ക് എത്തിയതോടെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പരസ്യ പ്രചാരകയായി മിക്ക വേദികളിലും പത്മജയുണ്ട്.
എൻഡിഎയുടെ കാസർകോട് മണ്ഡലം പ്രചാരണ കൺവെൻഷനിൽ പത്മജ വേണുഗോപാൽ എത്തിയതോടെ പരസ്യ പ്രതിഷേധവുമായി സി കെ പത്മനാഭൻ രംഗത്ത് വന്നു.
ചടങ്ങിന്റെ ഉദ്ഘാടകനായി സി കെ പത്മനാഭനെയാണ് ആദ്യം ക്ഷണിച്ചിരുന്നതെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പ്രതികരിച്ചു. അത് മാറ്റി പത്മജയെ ഉദ്ഘാടകയാക്കിയതാണ് പത്മനാഭനെ ചൊടിപ്പിച്ചത്.
മറ്റുപാർട്ടികൾ വിട്ട് ബിജെപിയിൽ എത്തുന്നവർക്ക് അമിത പ്രാധാന്യം നൽകുന്നുവെന്നാണ് വിമർശനം.
ഉദ്ഘാടന ചടങ്ങിനിടെ പത്മജ വേണുഗോപാൽ നിലവിളക്കിൽ തിരി കൊളുത്തുമ്പോൾ പത്മനാഭൻ വേദിയിൽ എഴുന്നേൽക്കാതെ ഇരിക്കുകയായിരുന്നു.
പത്മജയുടെ പ്രസംഗം അവസാനിക്കുന്നതിന് മുമ്പേ തന്നെ സി കെ പത്മനാഭൻ വേദി വിടുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്