ന്യൂഡെല്‍ഹി: ഇന്ത്യയിലെ അസമത്വത്തെക്കുറിച്ചുള്ള സത്യം പുറത്തുകൊണ്ടുവരാന്‍ ജാതി സെന്‍സസ് പ്രധാനമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം താഴ്ന്ന ജാതിക്കാര്‍ക്ക് നേരെ അനീതി ചെയ്യുകയാണ്. എല്ലാവര്‍ക്കും വിഭവങ്ങളുടെ തുല്യ വിതരണം ഉറപ്പാക്കണമെന്ന ബിആര്‍ അംബേദ്കറുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ പോരാടുമെന്നും യുജിസി മുന്‍ ചെയര്‍മാനും അക്കാദമിഷ്യനുമായ സുഖ്ദേവ് തോറാട്ടുമായുള്ള സംഭാഷണത്തില്‍ രാഹുല്‍ പറഞ്ഞു.
'മെറിറ്റിനെക്കുറിച്ചുള്ളത് ഒരു വികലമായ ആശയമാണ്, അതില്‍ സാമൂഹിക സ്ഥാനവും കഴിവും തന്മില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായമോ ഉദ്യോഗസ്ഥ പ്രവേശന സംവിധാനങ്ങളോ ദളിതര്‍ക്കും ഒബിസികള്‍ക്കും ആദിവാസികള്‍ക്കും നീതിയുക്തമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് പൂര്‍ണ്ണമായ തെറ്റിദ്ധാരണ മാത്രമാണ്.' രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായം താഴ്ന്ന ജാതിക്കാര്‍ക്ക് അനുകൂലമല്ല എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ ജന്‍മിത്ത മനോഭാവം തുറന്നു കാട്ടുന്നതാണെന്ന് ബിജെപി ദേശീയ വക്താവ് സിആര്‍ കേശവന്‍ പറഞ്ഞു, 'മെറിറ്റിനെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ ഞെട്ടിക്കുന്ന പ്രസ്താവന കോണ്‍ഗ്രസിന്റെ സ്വജനപക്ഷപാതവും ഫ്യൂഡല്‍ മനോഭാവവും വ്യക്തമായി തുറന്നുകാട്ടുന്നു. വംശപരമ്പരയിലൂന്നിയ കോണ്‍ഗ്രസ് ചരിത്രപരമായി എപ്പോഴും കഠിനാധ്വാനത്തിലൂടെയും മെറിറ്റിന്റെ പിന്തുണയിലും ഉയര്‍ന്നു വന്ന എസ്സി, എസ്ടി, ഒബിസി നേതാക്കളെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തിട്ടുണ്ട്.' സിആര്‍ കേശവന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്