രാത്രി 10 മണിക്ക് ശേഷമുള്ള തെരഞ്ഞെടുപ്പ് പ്രചാരണം: അണ്ണമലയും  പൊലീസും തമ്മിൽ തർക്കം

APRIL 15, 2024, 11:01 AM

സുളൂർ: കെ അണ്ണമലയും കോയമ്പത്തൂർ പൊലീസും തമ്മിൽ തർക്കം.  രാത്രി 10 മണിക്ക് ശേഷമുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പേരിലാണ് തർക്കം. 

കഴിഞ്ഞ ദിവസവും 10 മണിക്ക് ശേഷമുള്ള പ്രചരണത്തിന് അണ്ണാമലൈക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇന്നലെ രാത്രി സുളൂരിന് സമീപം നടന്ന തെരഞ്ഞെടുപ്പ് പ്രചാരണമാണ് പൊലീസ് തടഞ്ഞത്.

 തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച സമയപരിധിക്ക് ശേഷം പ്രചാരണം അനുവദിക്കില്ലെന്ന് പൊലീസ് കടുത്ത നിലപാടെടുത്തതാണ് അണ്ണാമലൈയെ പ്രകോപിപ്പിച്ചത്. 

vachakam
vachakam
vachakam

രാത്രി പത്തരയോടെ ചിന്താമണി പുതൂർ നിന്നും ഒണ്ടിപുതൂരിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അണ്ണാമലൈയെയും സംഘത്തേയും പൊലീസ് സംഘം തടയുകയായിരുന്നു. രാത്രി പത്ത് മണിക്ക് ശേഷമുള്ള പ്രചാരണം മാനദണ്ഡങ്ങൾക്ക് എതിരാണെന്ന് വ്യക്തമാക്കിയായിരുന്നു ഇത്.

ഇതോടെ ബിജെപി പ്രവർത്തകർ പ്രതിഷേധിക്കുകയും പൊലീസുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയുമായിരുന്നു. ഇതിന് ശേഷവും അനുമതി ലഭിക്കാതെ വന്നതോടെ അണ്ണാമലെ പ്രചാരണ വാഹനത്തിൽ നിന്ന് ഇറങ്ങുകയും പൊലീസ് ഉദ്യോഗസ്ഥരോടെ തർക്കിക്കുകയുമായിരുന്നു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam