തിരുവനന്തപുരം: തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ വെള്ളാർ വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഫെബ്രുവരി 22 ന് ഉപതിരഞ്ഞെടുപ്പ്.
വിജ്ഞാപനം തിങ്കളാഴ്ച (ജനുവരി 29 ന്) പുറപ്പെടുവിക്കും. നാമനിർദ്ദേശ പത്രിക ഫെബ്രുവരി അഞ്ച് വരെ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ഫെബ്രുവരി ആറിന് വിവിധ കേന്ദ്രങ്ങളിൽ നടത്തും. പത്രിക ഫെബ്രുവരി എട്ട് വരെ പിൻവലിക്കാം. വോട്ടെണ്ണൽ ഫെബ്രുവരി 23 ന് രാവിലെ 10 മണിക്ക് നടത്തും.
വോട്ടെടുപ്പ് നടക്കുന്ന തദ്ദേശ സ്വയംഭരണ വാർഡുകൾ
പാലക്കാട് ചിറ്റൂർ തത്തമംഗലം മുനിസിപ്പൽ കൗൺസിലിലെ 06ാം വാര്‍ഡ് മുതുകാട്, പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ് പൂക്കോട്ടുകാവ് നോര്‍ത്ത്, എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ 14ാം വാര്‍ഡ് പിടാരിമേട്, തിരുവേഗപ്പുറ പഞ്ചായത്തിലെ 16ാം വാര്‍ഡ് നരിപ്പറമ്പ, മലപ്പുറം ജില്ലയിലെ കോട്ടക്കൽ മുനിസിപ്പാലിറ്റിയിലെ രണ്ടാം വാര്‍ഡ് ചുണ്ട, 14ാം വാര്‍ഡ് ഈസ്റ്റ് വില്ലൂര്‍, മക്കരപ്പറമ്പ് പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് കാച്ചിനിക്കാട് കിഴക്ക്.
കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ 05ാം വാര്‍ഡ് മമ്മാക്കുന്ന്, രാമന്തളി ഗ്രാമപഞ്ചായത്തിലെ 09ാം വാര്‍ഡ് പാലക്കോട് സെൻട്രൽ, മട്ടന്നൂർ മുനിസിപ്പൽ കൗൺസിലിലെ 29 ാം വാര്‍ഡ് ടൗൺ, മാടായി ഗ്രാമപഞ്ചായത്തിലെ 20 ാം വാര്‍ഡ് മുട്ടം ഇട്ടപ്പുറം എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്