ബൃന്ദ കാരാട്ടിൻ്റെ പുസ്തകത്തെ ചൊല്ലി വിവാദം; പാർട്ടിയോട് അനുമതി തേടിയില്ലെന്ന് സിപിഎം

JANUARY 13, 2024, 12:55 PM

ഡൽഹി: സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിന്റെ വിവാദ പുസ്തകം പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ലെന്ന് സിപിഎം നേതാക്കൾ. പുസ്തകത്തിന് ബൃന്ദാ കാരാട്ട് പാർട്ടിയുടെ അനുമതി തേടിയിട്ടില്ലെന്നും സിപിഎം വൃത്തങ്ങൾ പറയുന്നു.

പാര്‍ട്ടിയിൽ പ്രകാശ് കാരാട്ടിന്റെ ഭാര്യയെന്ന നിലയിൽ മാറ്റിനിര്‍ത്തിയെന്നും അവഗണിക്കപ്പെട്ടുവെന്നുമാണ് പുസ്തകത്തിലുള്ളത്. 1975 മുതൽ 1985 വരെയുള്ള തന്റെ അനുഭവങ്ങളുടെ ഓർമ്മക്കുറിപ്പുകൾ സമന്വയിപ്പിച്ച പുസ്തകത്തിലാണ് ബൃന്ദയുടെ പരാമർശങ്ങൾ.

'ആൻ എഡ്യൂക്കേഷൻ ഫോർ റീത്ത' എന്നാണ് പുസ്തകത്തിന്റെ പേര്. സ്ത്രീകൾ നിരന്തരം അവഗണിക്കപ്പെടുന്നുവെന്ന് പാർട്ടിയിൽ പലരും മുറവിളി കൂട്ടുന്ന സമയത്താണ് തന്റെ മുൻകാല അനുഭവങ്ങൾ പുസ്തകത്തിൽ ബൃന്ദ എഴുതിയത്.

vachakam
vachakam
vachakam

സിപിഎം പോളിറ്റ്ബ്യൂറോയിലെത്തിയ ആദ്യ വനിതയാണ് ബൃന്ദ കാരാട്ട്. ബീയിങ് എ വുമൺ ഇൻ ദ പാർട്ടി എന്ന അദ്ധ്യായത്തിലാണ് തുറന്നു പറച്ചിൽ.  അടിയന്തരാവസ്ഥക്കാലത്ത് പാര്‍ട്ടി ബൃന്ദയ്ക്ക് നല്‍കിയ വിളിപ്പേരായിരുന്നു 'റീത'. '1982 നും 1985 നും ഇടയില്‍ പ്രകാശായിരുന്നു പാര്‍ട്ടി ഡല്‍ഹി ഘടകം സെക്രട്ടറി. 

അക്കാലത്തു ഞാൻ വിലയിരുത്തപ്പെടുന്നുവെന്നോ എന്റെ പ്രവര്‍ത്തനങ്ങളും അഭിപ്രായങ്ങളും പ്രകാശുമായുള്ള ബന്ധവുമായി ചേര്‍ത്തുവായിക്കപ്പെടുന്നുവെന്നോ ഒരിക്കലും തോന്നിയിരുന്നില്ല. മറ്റൊന്നും പരിഗണിക്കാതെ എന്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു... പക്ഷേ, പിന്നീട് അതായിരുന്നില്ല അനുഭവം' - ' ബീയിങ് എ വുമണ്‍ ഇൻ ദ പാര്‍ട്ടി' എന്ന അധ്യായത്തില്‍ ബൃന്ദ പറയുന്നതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam