നിലമ്പൂരില്‍ മത്സരിക്കാന്‍ ബിജെപിയും; മൂന്ന് പേരുടെ പട്ടിക തയ്യാറാക്കി രാജീവ് ചന്ദ്രശേഖര്‍

MAY 31, 2025, 8:11 PM

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയാകുന്നതിന് പരിഗണനയിലുള്ള മൂന്ന് പേരുടെ പട്ടിക സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തയ്യാറാക്കി. അദ്ദേഹം ഞായറാഴ്ച നിലമ്പൂരിലേക്ക് തിരിക്കുമെന്നും റിപ്പോര്‍ട്ട്.

ദേശീയ നേതൃത്വവുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷം ഞായറാഴ്ച അന്തിമ തീരുമാനം പുറത്തുവിടുമെന്നാണ് കരുതുന്നത്. എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസിന്റെ അഭിപ്രായവും കേള്‍ക്കും. പ്രാദേശിക നേതാക്കളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ ബിജെപിക്ക് താത്പര്യക്കുറവുണ്ടെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിഡിജെഎസ് മത്സരിച്ചേക്കുമെന്നും സൂചനകളുണ്ടായിരുന്നു. ഇതുസംബന്ധിച്ച തീരുമാനം എന്‍ഡിഎയിലെ ചര്‍ച്ചകള്‍ക്ക് ശേഷം എടുക്കുമെന്നായിരുന്നു നേരത്തെ രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കിയത്.

എന്നാല്‍ ഏതുതിരഞ്ഞെടുപ്പും രാഷ്ട്രീയപ്പോരാട്ടമായതിനാല്‍ മത്സരിക്കാതിരിക്കുന്നത് ആക്ഷേപങ്ങള്‍ക്കിടയാക്കുമെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ഉയര്‍ന്നിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam