ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കന്നി വോട്ടർമാരെ ലക്ഷ്യമിട്ട് ബിജെപി. ദേശീയ വോട്ടർ ദിനത്തിൽ രാജ്യത്തെ അയ്യായിരം സ്ഥലങ്ങളിൽ യോഗം സംഘടിപ്പിക്കും. കേരളത്തിലെ 140 മണ്ഡലങ്ങളിലും പരിപാടി സംഘടിപ്പിക്കും.
ജെ പി നദ്ദ ഡൽഹിയിൽ വിളിച്ചു ചേർത്ത യോഗത്തിൽ കോളേജ് വിദ്യാർഥികൾ മുതൽ യുവ വൈദികരിലേക്ക് വരെ പ്രചാരണം വ്യാപിപ്പിക്കാൻ യുവജന സംഘടനകൾക്ക് നിർദേശം നൽകി.
കന്നി വോട്ടർമാരെ പിടിക്കാൻ ജനുവരി 24ന് വോട്ടേഴ്‌സ് ദിനത്തിൽ രാജ്യത്തുടനീളമുള്ള 5000 സ്ഥലങ്ങളിൽ ബിജെപി 'നവ് മത് ദാതാ' സമ്മേളനം സംഘടിപ്പിക്കും. യുവമോർച്ചയ്ക്കാണ് സംഘാടന ചുമതല.
കേന്ദ്രമന്ത്രിമാരുടെയും നേതാക്കളുടെയും സാന്നിധ്യമുണ്ടാകും. അനിൽ ആന്റണിക്കാണ് ദക്ഷിണേന്ത്യയിൽ നവ് മത് ദാതാ സമ്മേളനത്തിന്‍റെ ഏകോപന ചുമതല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്